ന്യൂഡൽഹി: ഡൽഹി സർവ്വകലാശാല യൂണിയൻ (DUSU) തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം യാതൊരുവിധ വിജയഘോഷയാത്രകളും നടത്തരുതെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് സ്ഥാനാർത്ഥികളിൽ നിന്നും വിദ്യാർത്ഥി സംഘടനകളിൽ നിന്നും എന്തുകൊണ്ട് പിഴ ഈടാക്കിക്കൂടാ എന്ന് വിശദീകരണം നൽകണമെന്നും കോടതി നിർദ്ദേശിച്ചു.(Delhi High Court Bans DUSU Election Victory Processions Over Rule Violations)ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ലിംഗ്ദോ കമ്മിറ്റി നിർദ്ദേശങ്ങൾ വ്യാപകമായും പരസ്യമായും ലംഘിക്കപ്പെട്ടതായി നിരീക്ഷിച്ചാണ് കോടതി കർശന നടപടി സ്വീകരിച്ചത്.ക്യാമ്പസുകളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് ഹൈക്കോടതി ക്രമസമാധാനം മുൻനിർത്തി ഈ നിരോധനം ഏർപ്പെടുത്തിയത്. പരിസര ശുചിത്വവും പൊതുമുതൽ നശിപ്പിക്കലും ഉൾപ്പെടെയുള്ള ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് സാമ്പത്തിക പിഴ ചുമത്താതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്
ഡൽഹി സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പ്: വിജയഘോഷയാത്രകൾക്ക് നിരോധനമേർപ്പെടുത്തി ഡൽഹി ഹൈക്കോടതി
