സർക്കാരിൻ്റെ അനാസ്ഥ നീതി നിഷേധമാകരുതനെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: വിദേശപൗരൻ കെൽവിൻ ചിൻഡോസി ഒകോറോയുടെ ജാമ്യാപേക്ഷയിൽ മഹാരാഷ്‌ട്ര സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി. തുടർച്ചയായി ജാമ്യം നിഷേധിക്കാൻ കാരണമായതിനും വിചാരണകൾ തടസപ്പെടുത്തുകയും ചെയ്‌തതിനാണ് കോടതിയുടെ വിമർശനം. സംസ്ഥാനത്തിൻ്റെ വീഴ്‌ചകള്‍ നീതി നിഷേധത്തിന് കാരണമാകരുതെന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്.തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, കലാപം എന്നീ കുറ്റങ്ങൾ ചുമത്തി 2022 മെയ് മാസത്തിൽ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്‌ത വിദേശ പൗരനാണ് കെൽവിൻ ചിൻഡോസി ഒകോറോ. അന്നുമുതൽ ഇയാള്‍ മഹാരാഷ്ട്ര ജയിലിലാണ്. ഈ കേസിൽ 45 സാക്ഷികളിൽ രണ്ടുപേരെ മാത്രമേ വിസ്‌തരിച്ചിട്ടുള്ളൂവെന്നും, നടപടികൾ വേഗത്തിലാക്കുന്നതിൽ സംസ്ഥാനം പരാജയപ്പെട്ടുവെന്നും കോടതി ചൂണ്ടിക്കാട്ടി.ദീർഘകാല കസ്റ്റഡി കേസുകൾ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് വ്യക്തമായ നയം രൂപീകരിക്കാൻ ബെഞ്ച് മഹാരാഷ്ട്ര സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തിൻ്റെ വീഴ്‌ചകളും നിയന്ത്രണത്തിന് അതീതമായ കാലതാമസവും കാരണം ഒരു പ്രതിയുടെയും സ്വാതന്ത്ര്യം നിഷേധിക്കരുതെന്ന് കോടതി ഊന്നിപ്പറഞ്ഞു. ജസ്റ്റിസുമാരായ അഹ്‌സാനുദ്ദീൻ അമാനുല്ല, ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് വിമർശനം. സർക്കാരിൻ്റെ ഭാഗത്ത് നിന്നുള്ള വീഴ്‌ചയാണ് ജാമ്യം നിഷേധിക്കാൻ കാരണമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.വിഷയം പൂർണമായും പരിഗണിച്ച് രേഖയിലുള്ള കാര്യങ്ങൾ പരിശോധിച്ച ശേഷം നടപടികൾ സ്വീകരിക്കും. നിലവിൽ ഹർജിക്കാരന് ജാമ്യം അനുവദിക്കാൻ കഴിയില്ല. അതിനാൽ സ്പെഷ്യൽ ലീവ് പെറ്റീഷൻ തള്ളിയിരിക്കുന്നു. ഹർജിക്കാരൻ നാല് വർഷത്തിലേറെയായി കസ്റ്റഡിയിലാണ്, 45 സാക്ഷികളിൽ രണ്ട് സാക്ഷികളെ മാത്രമേ വിസ്‌തരിച്ചിട്ടുള്ളൂ.പ്രതിയുടെ ജാമ്യാപേക്ഷയെ സംസ്ഥാനം എതിർക്കുന്നതിനാൽ, അനാവശ്യ കാലതാമസമില്ലാതെ വിചാരണ സുഗമമാക്കുന്നതിനും, അതിനായുള്ള ബാധ്യത നിറവേറ്റുന്നതിൽ സംസ്ഥാനം പരാജയപ്പെടുന്നതിനാൽ ഈ കാര്യങ്ങൾ വളരെക്കാലമായി കോടതിയെ അലട്ടുന്ന ഒന്നാണ്. ഇത് പൂർണമായും അപര്യാപ്‌തമാണെന്ന് കണ്ടെത്തി,”ബെഞ്ച് പറഞ്ഞു.അതേസമയം സർക്കാർ വശത്ത് വിശദമായ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ അവർക്ക് അവസരം നൽകണമെന്ന് സംസ്ഥാന സർക്കാരിൻ്റെ അഭിഭാഷകൻ വാദിച്ചു.”ഇത്തരമൊരു സാഹചര്യം എന്തുകൊണ്ട് നിലനിൽക്കുന്നു എന്നതിനെക്കുറിച്ച് മഹാരാഷ്ട്ര സംസ്ഥാനത്തിൻ്റെ എതിർ സത്യവാങ്മൂലം പരിഗണിക്കുന്നതിനായി മാത്രം, 24.07.2026 ന് വിഷയം ബോർഡിൻ്റെ മുമ്പാകെ അറിയിക്കുക,”എന്നുംകോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *