ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയിലും സെഷന്‍സ് കോടതിയിലും പരിഗണിക്കും

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട നിര്‍ണായക ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയിലും തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലും പരിഗണിക്കും.കേസിലെ ഒമ്പതാം പ്രതിയായ ഹരീഷ് കുമാറിന് ജാമ്യം അനുവദിച്ച ഉത്തരവിനെതിരെയാണ് പോലീസും ഇഡിയും വിവിധ കോടതികളെ സമീപിച്ചിരിക്കുന്നത്.ഹരീഷ് കുമാറിനെ ജാമ്യത്തില്‍ വിട്ട സെഷന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് പോലീസും ഇഡിയും നല്‍കിയ അപ്പീലുകളാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്. പോലീസ് സമര്‍പ്പിച്ച അപ്പീലില്‍, സെഷന്‍സ് കോടതിയില്‍ പ്രതിക്ക് അനുകൂലമായി നിലപാട് എടുത്ത പ്രോസിക്യൂട്ടര്‍ ഗീന കുമാരിയെയും എതിര്‍കക്ഷിയാക്കിയിട്ടുണ്ട്.അതേസമയം, പ്രതിക്ക് ജാമ്യം അനുവദിച്ച നടപടി ചോദ്യം ചെയ്ത് ഇഡി സമര്‍പ്പിച്ച ഹര്‍ജി തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും ഇന്ന് പരിഗണിക്കും. ഈ ഹര്‍ജിയില്‍ പോലീസിന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറാണ് കോടതിയില്‍ ഹാജരാകുക.

Leave a Reply

Your email address will not be published. Required fields are marked *