ഏറെ വിവാദമായ ശബരിമല സ്വർണ്ണ മോഷണക്കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തോട് ജൂണ്‍ 29-നകം സമഗ്രമായ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നേരത്തെ കർശന നിർദ്ദേശം നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍, കേസിന്റെ നിലവിലെ പുരോഗതിയും അന്തിമ നിലപാടും അന്വേഷണ സംഘം ഇന്ന് കോടതിയെ അറിയിക്കും.കഴിഞ്ഞ വർഷം ക്ഷേത്രത്തിലെ സ്വർണ്ണപ്പാളികള്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയതുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ റിപ്പോർട്ടും ഇന്ന് ഹൈക്കോടതിക്ക് കൈമാറുന്നുണ്ട്. അതേസമയം, 2019-ല്‍ നടന്ന ദ്വാരപാലക ശില്‍പ്പ പാളികള്‍, കട്ടിളപ്പാളികള്‍ എന്നിവയിലെ സ്വർണ്ണ മോഷണ കേസുകളിലെ അന്വേഷണം പൂർത്തിയായ വിവരം പ്രത്യേക സംഘം കോടതിയെ ഔദ്യോഗികമായി ബോധിപ്പിക്കും.
ശബരിമല സ്വര്‍ണ്ണ മോഷണം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
