പ്രായപൂർത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അതിഥിത്തൊഴിലാളിക്ക് 111 വർഷം കഠിനതടവ്.ഉത്തർപ്രദേശ് ഉമർദ സ്വദേശി മുഷ്താക്കാനെ(47)യാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ജഡ്‌ജി എം സിന്ധു തങ്കം ശിക്ഷിച്ചത്.രണ്ട് കേസുകളിലായി 69 വർഷവും 42 വർഷവുമാണ് തടവ്. എട്ടുലക്ഷം രൂപ പിഴയടയ്‌ക്കണം. പിഴ അടച്ചില്ലെങ്കില്‍ ഇരുകേസുലുമായി ആറര വർഷം അധികതടവ് അനുവഭിക്കണം.കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവം. രണ്ട് അതിഥിത്തൊഴിലാളി കുടുംബത്തിലുള്ള എട്ട് വയസ്സുകാരിയെയും 10 വയസ്സുകാരിയെയും ഡിസംബർ മുതല്‍ മാർച്ചുവരെ താല്‍ക്കാലിക സംരക്ഷണത്തിനായി മുഷ്‌താക്കാനെ ഏല്‍പ്പിച്ചിരിന്നു. ഇക്കാലയളവില്‍ പലതവണ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. രക്ഷിതാക്കളുടെ പരാതിയില്‍ ഷോളയൂർ ഇൻസ്‌പെക്ടർ എം സനല്‍രാജാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.ആദ്യ കേസില്‍ 30 സാക്ഷികളെയും 35 രേഖകളും സമർപ്പിച്ചു. രണ്ടാമത്തെ കേസില്‍ 24 സാക്ഷികളെയും 27 രേഖകളും സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ സി രമിക ഹാജരായി. ലൈസൻ ഓഫീസർ എഎസ്‌ഐ സതി പ്രോസിക്യൂഷൻ നടപടികള്‍ ഏകോപിപ്പിച്ചു.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചു; പാലക്കാട് അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം തടവും 8 ലക്ഷം പിഴയും വധിച്ച് കോടതി
