ആര്‍എസ്‌എസ് നേതാവ് മണ്ണന്തല രഞ്ജിത്ത് വധക്കേസില്‍ ശിക്ഷ ഇന്ന്; കോടതി വളപ്പില്‍ വന്‍ സുരക്ഷ

തിരുവനന്തപുരം: ആര്‍എസ്‌എസ് നേതാവായിരുന്ന മണ്ണന്തല സ്വദേശി രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ ഇന്ന്.തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക.കേസില്‍ സിപിഎം പ്രവര്‍ത്തകരായ 11 പ്രതികളും കുറ്റക്കാരെന്നു കോടതി കണ്ടെത്തിയിരുന്നു.കൊലപാതകം നടന്ന് 18 വര്‍ഷത്തിനു ശേഷമാണ് വിധി.വിധിയുടെ പശ്ചാത്തലത്തില്‍ കോടതി വളപ്പില്‍ സുരക്ഷ ശക്തമാക്കി.ഇന്നലെ വിധി പ്രസ്താവത്തിന് ശേഷം കോടതി വളപ്പില്‍ സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ തടിച്ചു കൂടിയത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു.രാഷ്ട്രീയ വിരോധം മൂലം ആര്‍എസ്‌എസ് പ്രവര്‍ത്തകനായ രഞ്ജിത്തിനെ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയെന്നാണ് കേസ്.2008 ഒക്ടോബര്‍ 17ന് പുലര്‍ച്ചെ 5:15നാണ് കേസിനാസ്പദമായ സംഭവം.മണ്ണന്തലയിലെ തന്റെ ബേക്കറിയില്‍ നില്‍ക്കുമ്പോള്‍ രണ്ട് കാറിലും ബൈക്കിലുമായെത്തിയ പ്രതികള്‍ രഞ്ജിത്തിനെ വെട്ടിക്കൊല പ്പെടുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *