കശുവണ്ടി അഴിമതി: വ്യവസായി അനീഷ് ബാബുവിന് ജാമ്യം; എറണാകുളം പിഎംഎല്‍എ കോടതിയാണ് ജാമ്യം അനുവദിച്ചത്

കശുവണ്ടി ഇറക്കുമതിയിലെ കള്ളപ്പണ കേസില്‍ വ്യവസായി അനീഷ് ബാബുവിന് ജാമ്യം. എറണാകുളം പിഎംഎല്‍എ കോടതി ആണ് ജാമ്യം അനുവദിച്ചത്.ജനുവരി 14 നാണ് കൊച്ചിയില്‍ നിന്ന് അനീഷ് ബാബുവിനെ ഇ ഡി കസ്റ്റഡിയില്‍ എടുത്തത്. കേസ് ഒതുക്കാൻ ഇ ഡി ഉദ്യോഗസ്ഥർ കൈക്കൂലി ചോദിച്ചെന്ന് നേരെത്തെ അനീഷ് വെളിപ്പെടുത്തിയിരുന്നു. 24.5 കോടിയുടെ ക്രമക്കേട് നടന്ന് എന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍. കുറ്റപത്രം നല്‍കിയ കേസില്‍ ഇനി കസ്റ്റഡി ആവശ്യമില്ലെന്ന് വിലയിരുത്തിയാണ് ജാമ്യം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *