പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിച്ച 63കാരന് 32 വർഷം തടവുശിക്ഷ വിധിച്ച് കോടതി

പതിനാലു വയസുകാരനെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 63കാരനെ കോടതി 32 വർഷം തടവിനുശിക്ഷിച്ചു. 2023ൽ 14 വയസുകാരനായ ആൺകുട്ടിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് തിരുവമ്പാടി പുന്നക്കൽ സ്വദേശി ഇടയിലെവീട്ടിൽ സുധാകരന് 32 വർഷം തടവ് ശിക്ഷയും 80,000 രൂപ പിഴയും കോടതി വിധിച്ചത്.പ്രതി സുധാകരൻമൂന്നുവർഷം മുൻപ് തിരുവമ്പാടി പോലീസ് എടുത്ത കേസിൽ ഇന്നലെയാണ് കോഴിക്കോട് സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി വാദം പൂർത്തീകരിച്ച് വിധി പറഞ്ഞത്. 2023ൽ തിരുവമ്പാടി പോലീസ് കേസ് എടുത്ത ഉടൻ പിടികൂടി റിമാൻഡ് ചെയ്ത പ്രതി ജാമ്യത്തിലായിരുന്നു. വിധി പ്രഖ്യാപിച്ചതോടെ പ്രതിയെ ജയിലിലേക്ക് കൊണ്ടുപോയി. തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ അന്നത്തെ സ്റ്റേഷൻ ഹൗസ് ഓഫീസർ സുമിത് കുമാർ , എസ്‌ സി പി ഒ എന്നിവരാണ് കേസ്‌ അന്വഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *