ന്യൂഡൽഹി: കൺസ്യൂമര്‍ കമ്മീഷനുകളിൽ കേസുകൾ കെട്ടിക്കിടക്കുന്നതിൽ കടുത്ത ആശങ്ക പ്രകടമാക്കി സുപ്രീം കോടതി. പരാതികൾ തീര്‍പ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ മേഖല, സര്‍ക്യൂട്ട് ബെഞ്ചുകൾ സ്ഥാപിക്കുന്നത് പരിഗണിക്കാൻ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.കൺസ്യൂമര്‍ അവകാശങ്ങൾ ഏറ്റവും അധികം അവഗണിക്കപ്പെടുന്ന സാഹചര്യത്തിൽ സുപ്രീം കോടതി ഇടപെടൽ വലിയ ചര്‍ച്ചയാവുകാണ്. ഒരു കാലത്ത് ഉപഭോക്തൃ ഫോറങ്ങളും സമിതികളും ബോധവൽക്കരണ പരിപാടികളുമായി സജീവമായിരുന്നു. പ്രാദേശിക തലത്തിൽ പോലും ഇതിനായുള്ള കൂട്ടയ്മകളും നിയമ സഹായ സംവിധാനങ്ങളും പ്രവര്‍ത്തിച്ചു. എന്നാൽ കഴിഞ്ഞ 15 വര്‍ഷത്തിലധികമായി ഈ അവകാശ മേഖല തന്നെ അവഗണിക്കപ്പെടുകയും ശ്രദ്ധയിൽ നിന്നും മാറിയ സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്തു.അതേ സമയം ഉപഭോക്തൃ ഉൽപന്നങ്ങളിലും സേവനങ്ങളിലും പലപ്പോഴും അവയുടെ ഉത്പാദകര്‍ക്കും വിതരണക്കാര്‍ക്കും പൂര്‍ണ്ണ മേധാവിത്തം ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടു. നിയമ നിര്‍മാണങ്ങളിൽ നിന്നുവരെ ഉപഭോക്താക്കൾ പുറത്താവുന്ന സാഹചര്യമായി. നിയമങ്ങൾ കടലാസിൽ ഭദ്രവും ശക്തവുമാണെന്ന് വാദിക്കുമ്പോഴും ഉപഭോക്താക്കൾക്ക് നിയമ പരിഹാരങ്ങൾ വെല്ലുവിളിയും വിദൂര സാധ്യതയുമായി.
“ഉപഭോക്തൃ ഫോറങ്ങൾ വിരമിച്ചവര്‍ക്കുള്ള സുഖവാസ കേന്ദ്രങ്ങളായി മാറരുത്” ;സുപ്രീം കോടതി
