വ്യാജ വിവാഹ രേഖ ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസില്‍ ആന്റോ അഗസ്റ്റിൻ ഇന്ന് കളമശേരി പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാവില്ല.ആന്റോ അഗസ്റ്റിൻ നിലവില്‍ സ്ഥലത്തില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി.കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉടൻ ഹൈക്കോടതിയില്‍ ഹർജി നല്‍കുമെന്നും അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ചാനല്‍ ലേഖകനോടും സ്റ്റേഷനില്‍ ഹാജരാകാൻ പോലീസ് നിർദ്ദേശം നല്‍കിയിരുന്നു. പൊതുചടങ്ങില്‍ സംസാരിക്കവെയാണ് ആന്റോ അഗസ്റ്റിൻ മുഖ്യമന്ത്രിയെ അപമാനിക്കുന്ന രീതിയില്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.കെപിസിസി വക്താവ് നല്കിയ പരാതിയില്‍ ഡിജിപിയുടെ നിർദ്ദേശപ്രകാരമാണ് പോലീസ് കേസെടുത്തത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വ്യാജരേഖ നിർമ്മിച്ചവരെ തിരിച്ചറിയണമെന്നും ഈ വ്യാജ രേഖകള്‍ പിടിച്ചെടുക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസ്: ആന്റോ അഗസ്റ്റിൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല, ഹൈക്കോടതിയെ സമീപിക്കും
