കശുവണ്ടി അഴിമതി കേസ്: പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസിലെ പ്രൊസിക്യൂഷന്‍ അനുമതി റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.കേസിലെ പ്രതികളായ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍, കോര്‍പ്പറേഷന്‍ മുന്‍ എംഡി കെ.എ രതീഷ് എന്നിവര്‍ നല്‍കിയ ഹരജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്. പ്രൊസിക്യൂഷന്‍ അനുമതിക്ക് സ്റ്റേയുള്ളതിനാല്‍ കേരള ഖാദി ബോര്‍ഡ് എംഡി സ്ഥാനത്ത് തുടരാന്‍ അനുവദിക്കണം എന്ന കെ.എ രതീഷിന്റെ ഉപഹരജിയിലെ ആവശ്യവും ഹൈക്കോടതി പരിഗണിക്കും.രാജിക്കത്ത് പിന്‍വലിക്കാന്‍ അനുമതി നല്‍കണം. ഹൈക്കോടതിയുടെ സ്റ്റേയുടെ പശ്ചാത്തലത്തില്‍ രാജിക്കത്ത് നിലനില്‍ക്കില്ല എന്നുമാണ് കെ.എ രതീഷിന്റെ വാദം. കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിലാണ് കെ.എ രതീഷിനെയും ആര്‍. ചന്ദ്രശേഖരനെയും പ്രൊസിക്യൂട്ട് ചെയ്യാന്‍ വ്യവസായ വകുപ്പ് നേരത്തെ അനുമതി നല്‍കിയത്. കൊല്ലം സ്വദേശി കടകംപള്ളി മനോജ് നല്‍കിയ ഹരജിയെ തുടര്‍ന്നാണ് പ്രതികളെ വിചാരണ ചെയ്യാന്‍ പ്രൊസിക്യൂഷന്‍ അനുമതി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *