ഫുട്ബോള്‍ താരം ലയണല്‍ മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട കേസില്‍ റിപ്പോർട്ടർ ടി.വി ഉടമ ആന്റോ അഗസ്റ്റിൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി ഇന്ന് പരിഗണിച്ചേക്കും.സ്പോണ്‍സർഷിപ്പ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസിലാണ് ആന്റോ അഗസ്റ്റിൻ മുൻകൂർ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. സ്പോണ്‍സർഷിപ്പുമായി ബന്ധപ്പെട്ട് ആർബിസിക്ക് നിയമപരമായി യാതൊരു ബാധ്യതയുമില്ലെന്നാണ് ആന്റോ അഗസ്റ്റിന്റെ വാദം.സർക്കാർ തങ്ങളെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്പോണ്‍സർഷിപ്പ് ഏറ്റെടുത്തതെന്നും ആന്റോ അഗസ്റ്റിൻ വാദിക്കുന്നു. കേസില്‍ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്.
മെസ്സിയുടെ പേരില്‍ തട്ടിപ്പ് ; റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചേക്കും
