ദില്ലി: ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ച വിധിക്കെതിരെ രാഷ്ട്രപതി നൽകിയ റഫറന്‍സില്‍ ഇന്നുമുതൽ സുപ്രീം കോടതി വിശദമായ വാദം കേൾക്കും. ചീഫ് ജസ്റ്റിസ് ബി ആര് ഗവായ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വാദം കേൾക്കുക.രാഷ്ട്രപതിയുടെ റഫറന്‍സ് നിലനില്‍ക്കില്ലെന്ന തമിഴ്നാടിന്റെയും കേരളത്തിന്റെയും നിലപാടുകളിലാണ് ആദ്യം വാദം കേള്‍ക്കുക. തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെയും റഫറന്‍സിനെ എതിര്‍ക്കുന്നവരെയും വാദം കേള്‍ക്കും. ബില്ലുകളില്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി സംബന്ധിച്ച് 14 ചോദ്യങ്ങളടങ്ങിയ റഫറന്‍സാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു നല്‍കിയത്.
Related Posts
എസ്ഐആര്‍: ജോലി സമയം കുറയ്ക്കുന്നതിനായി കൂടുതല്‍ ജീവനക്കാരെ വിന്യസിക്കണം; സുപ്രീംകോടതി
- law-point
- December 4, 2025
- 0
എസ്ഐആര്‍ ജോലി സമയം കുറയ്ക്കുന്നതിനായി കൂടുതല്‍ ജീവനക്കാരെ വിന്യസിക്കണമെന്ന് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് കമ്മീഷന് […]
ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം; തെരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ചടി
- law-point
- July 10, 2025
- 0
ന്യൂഡൽഹി:പൗരത്വം തീരുമാനിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷൻ അല്ലെന്ന് സുപ്രീം കോടതി ബീഹാർ വോട്ടർ പട്ടിക […]
13 കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്നു, നിഥാരി കൂട്ടക്കൊലക്കേസ് പ്രതിയെ കുറ്റവിമുക്തനാക്കി സുപ്രീംകോടതി
- law-point
- November 11, 2025
- 0
നിഥാരി കൂട്ടക്കൊലക്കേസ് പ്രതി സുരേന്ദ്ര കോലിയെ അവസാന കേസിലും കുറ്റവിമുക്തനാക്കി സുപ്രീംകോടതി. 15 […]
