നടി ആക്രമിക്കപ്പെട്ട കേസ്: നിർണായക തെളിവായ മെമ്മറി കാര്‍ഡ് ഹാജരാക്കാൻ നിർദേശം നൽകി ഹൈക്കോടതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ നിർണായക തെളിവായ മെമ്മറി കാര്‍ഡ് ഹാജരാക്കാൻ നിർദേശം നൽകി ഹൈക്കോടതി. മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും നേരിട്ട് ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അതിജീവിതയുടെ ആവശ്യം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും ഹൈക്കോടതി അറിയിച്ചു.

മെമ്മറി കാർഡ് പരിശോധനയിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവറാണ് അതിജീവിതയ്ക്കായി ഹാജരാകുന്നത്. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ മൂന്നു തവണ മെമ്മറി കാർഡ് തുറന്നു പരിശോധിച്ചതായി ഫോറൻസിക് പരിശോധനയിൽ വ്യക്തമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *