മധ്യപ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയ കേസില്‍ സുപ്രിം കോടതി ഇന്ന് വിധി പ്രഖ്യാപിക്കും

മധ്യപ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക തള്ളിയതിനെതിരെ പാർട്ടി സമർപ്പിച്ച ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും.ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, എ.എസ്. ചന്ദുർകർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുക. വരണാധികാരിയുടെ നടപടി അടിയന്തരമായി പുനഃപരിശോധിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.എന്നാല്‍, മീനാക്ഷി നടരാജന്റെ പത്രിക തള്ളിയതോടെ സംസ്ഥാനത്തെ ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലും ബിജെപി സ്ഥാനാർഥികള്‍ എതിരില്ലാതെ വിജയിച്ചതായി തെരഞ്ഞെടുപ്പ് കമ്മിഷൻ ഇന്നലെ പ്രഖ്യാപിച്ചു. രജനീഷ് അഗർവാള്‍, തരുണ്‍ ചുഗ്, മഹേഷ് കേവാട്ട് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട ബിജെപി നേതാക്കള്‍. മീനാക്ഷി നടരാജനെ രാജ്യസഭയിലെത്തിക്കാൻ ആവശ്യമായ എംഎല്‍എമാരുടെ ഭൂരിപക്ഷം കോണ്‍ഗ്രസിന് ഉണ്ടായിരിക്കെയാണ് ജൂണ്‍ 9-ന് നടന്ന സൂക്ഷ്മപരിശോധനയില്‍ പത്രിക തള്ളിയത്.

Leave a Reply

Your email address will not be published. Required fields are marked *