വിജയ്യുടെ തലയിലൊന്നുമില്ല, തമിഴ് ജനത ഈ വിഡ്ഢിയില്‍ നിരാശരാകും’; വിമര്‍ശിച്ച് മുന്‍ സുപ്രീം കോടതി ജഡ്ജി

ടിവികെ അധ്യക്ഷന്‍ വിജയ്ക്കെതിരെ വിമര്‍ശനവുമായി മുന്‍ സുപ്രീം കോടതി ജഡ്ജി മാർക്കണ്ഡേയ കട്ജു. വിജയ്യുടെ തലയിലൊന്നുമില്ലെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നേതാവാണെന്നും കട്ജു പറഞ്ഞു. തമിഴ്‌നാട്ടിലെ തൊഴിലില്ലായ്മയും ദാരിദ്ര്യവും പോലുള്ള വലിയ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ വിജയ്ക്ക് കഴിയില്ലെന്ന് കട്ജു പറഞ്ഞു. സിനിമാതാരം എന്ന നിലയിലുള്ള ആരാധന കുറയുമ്പോൾ തമിഴ് ജനത ഈ വിഡ്ഢിയില്‍ നിരാശരാകുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം എക്സില്‍ പങ്കുവച്ച പോസ്റ്റ് അധികം വൈകാതെ അദ്ദേഹം പിന്‍വലിക്കുകയും ചെയ്തിരുന്നു. ടിവികെ അനുകൂലികളില്‍ നിന്നുള്‍പ്പെടെ ശക്തമായ വിമര്‍ശനം നേരിട്ടതോടെയാണ് പോസ്റ്റ് പിന്‍വലിച്ചത്. തമിഴ് നാട്ടിൽ തമിഴക വെട്രി കഴകത്തിന്‍റെ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുകയാണ്. കേവല ഭൂരിപക്ഷം തെളിയിക്കാൻ സാധിച്ചില്ലെന്ന് കാണിച്ച് മൂന്നാം തവണയും വിജയ്യെ ഗവർണർ രാജേന്ദ്ര ആർലേക്കർ തിരിച്ചയച്ചു. ഇതോടെ ഇന്ന് തീരുമാനിച്ച സത്യപ്രതിജ്ഞാ ചടങ്ങ് ഇനിയും നീണ്ടേക്കും. വിസികെയുടെ നിലപാട് സര്‍ക്കാർ രൂപീകരണത്തിൽ നിർണായകമാകും.

Leave a Reply

Your email address will not be published. Required fields are marked *