കൊലക്കേസ് പ്രതിക്ക് കൊല്ലപ്പെട്ടയാളുടെ സ്വത്തിൽ അവകാശമില്ല- സുപ്രീം കോടതി

ന്യൂഡൽഹി: ഒരാളെ കൊലപ്പെടുത്തുകയോ കൊലപാതകത്തിന് പ്രേരിപ്പിക്കുകയോ ചെയ്തതായി ആരോപിക്കപ്പെടുന്ന വ്യക്തിക്ക്, കൊല്ലപ്പെട്ടയാളുടെ സ്വത്ത് കൈവശപ്പെടുത്താനോ പാരമ്പര്യമായി അവകാശപ്പെടാനോ നിയമപരമായി അർഹതയില്ലെന്ന് സുപ്രീം കോടതി. 1956-ലെ ഹിന്ദു പിൻതുടർച്ചാവകാശ നിയമത്തിലെ 25-ാം വകുപ്പ് മുൻനിർത്തിയാണ് കോടതിയുടെ ഈ സുപ്രധാന ഉത്തരവ്. ഇത്തരത്തിലെ നിയമപരമായ വിലക്ക് ബാധകമാകുന്നതിന് ക്രിമിനൽ കോടതിയുടെ അന്തിമ ശിക്ഷാവിധി നിർബന്ധമല്ലെന്നും, പ്രതിക്കെതിരെയുള്ള വിചാരണ നടക്കുന്ന വേളയിലും ഈ അയോഗ്യത സിവിൽ കോടതികൾക്ക് നടപ്പിലാക്കാമെന്നും ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *