പത്തനംതിട്ട: കോസ്റ്റ് ഗാർഡിന്റെ (തീരസുരക്ഷാ സേന) ഹെലികോപ്റ്റർ വ്യാഴാഴ്ച ശബരിമല ക്ഷേത്രത്തിനു മുകളിൽ പറന്നത് 2024-ലെ ഹൈക്കോടതി ഉത്തരവിന്റെ ലംഘനം. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നീ അതീവ സുരക്ഷാ മേഖലകളിലെ ആകാശനിരീക്ഷണത്തിന് കേരള പോലീസിനുമാത്രമായിരിക്കും അധികാരമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. മറ്റേതെങ്കിലും സുരക്ഷാ ഏജൻസി ഈ മേഖലയിൽ ആകാശനിരീക്ഷണം നടത്തണമെങ്കിൽ കേരള പോലീസിനെ ഡി.ജി.പി. തലത്തിൽ അറിയിക്കണം. എന്നാൽ, വ്യാഴാഴ്ച ഹെലികോപ്റ്റർ പറന്നത് ഡി.ജി.പി.യോ ശബരിമലയുടെ ചുമതലയുള്ള എ.ഡി.ജി.പി. എസ്. ശ്രീജിത്തോ അറിഞ്ഞില്ല. സംഭവത്തെക്കുറിച്ച് ശബരിമല സ്പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ, എ.ഡി.ജി.പി. യോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. സംഭവത്തിൽ പമ്പാ പോലീസ് സ്വമേധയാ കേസെടുത്തു. ദേവസ്വംബോർഡ് ജീവനക്കാരുടെ മൊഴിയെടുത്തിട്ടുണ്ട്. 10 സെക്കൻഡ് ക്ഷേത്രത്തിനുമുകളിൽ നിശ്ചലമായി നിന്നു; വീഡിയോ എടുത്തുക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുനിന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് പൈലറ്റടക്കം മൂന്നു കോസ്റ്റ്ഗാർഡ് സേനാംഗങ്ങളുമായി ഹെലികോപ്റ്റർ എത്തിയത്. ആദ്യം വട്ടമിട്ട ശേഷം രണ്ടാമത്തെ വരവിൽ കൊടിമരത്തിന് 10 മീറ്ററോളം ഉയരത്തിൽ 10 സെക്കൻഡോളം നിശ്ചലമായി നിന്നു. പിന്നിലിരുന്നയാൾ മൊബൈലിൽ ക്ഷേത്രത്തിന്റെ വീഡിയോ പകർത്തുകയും ചെയ്തു.
‘റഡാർ സംവിധാനത്തിലായിരുന്നില്ല’, പറന്നത് കേരള പോലീസിനുമാത്രം അധികാരമുള്ളിടത്ത്
