കൊച്ചി: ലൈംഗികാതിക്രമ കേസിൽ നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീം നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളി എറണാകുളം ജില്ലാ കോടതി. കോഴിക്കോട് കോടതിയിൽ അപേക്ഷ നൽകാനാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. ഷിയാസിനെതിരെ കോഴിക്കോട് സ്വദേശിയായ യുവതിയുടെ പരാതിയിൽ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയു കേസ് കോഴിക്കോട്ടേക്ക് മാറ്റുകയുമായിരുന്നു.ലൈംഗിക ചൂഷണവും സാമ്പത്തിക തട്ടിപ്പും ആരോപിച്ചാണ് യുവതി പരാതി നൽകിയത്. സുഹൃത്തും പങ്കാളിയുമായിരുന്ന ഷിയാസ് കരീം നഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി 49 ലക്ഷം രൂപ പലതവണയായി തട്ടിയെടുത്തുവെന്നും യുവതി പരാതിയിൽ ആരോപിച്ചു.
ലൈംഗികാതിക്രമ കേസ്; ഷിയാസ് കരീമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ജില്ലാ കോടതി
