അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതിയായ അധ്യാപകൻ ഡോ എം കെ റാമിന് മുൻകൂർ ജാമ്യമില്ല.എന്നാല്‍ രണ്ടാം പ്രതി സംഗീത നമ്പ്യാർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. തലശ്ശേരി അഡിഷനല്‍ സെഷൻസ് കോടതി നാലിന്റെതാണ് വിധി. അധ്യാപകരായ ഡോ എം കെ റാം, സംഗീത നമ്പ്യാർ എന്നിവരാണ് കേസിലെ പ്രതികള്‍. ജാതി അധിക്ഷപം എന്ന വകുപ്പ് ഒഴിവാക്കാൻ ഡോക്ടർ റാം പട്ടികജാതിക്കാരനാണെന്ന രേഖ ഹാജരാക്കിയെന്നും അങ്ങനയല്ലെന്ന് കോടതിയെ ബോധ്യപ്പെടുത്തിയതായും പബ്ലിക് പ്രൊസിക്യൂട്ടർ പറഞ്ഞിരുന്നു.തലശ്ശേരി കോടതിയിലാണ് വിശദമായ വാദം പൂർത്തിയായത്. ഏറ്റവും പ്രധാനപ്പെട്ടത്, എസ്സി, എസ്റ്റി അട്രോസിറ്റി ആക്റ്റില്‍ നിന്ന് രക്ഷപ്പെടാൻ വേണ്ടി ഡോക്ടർ റാം താനൊരു എസ് സി വിഭാഗത്തില്‍പെട്ട തെളിയിക്കുന്ന രേഖ ഹർജിയോടൊപ്പം കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ കർണായകയില്‍, റാം ജനിച്ചത് ഒബിസി വിഭാഗത്തിലാണ് എന്ന് കോടതിയെ ബോധ്യപ്പെടുത്തിയതായി പബ്ലിക് പ്രൊസിക്യൂട്ടർ പറഞ്ഞു. വലിയ കുറ്റകൃത്യമാണ് നടന്നിരിക്കുന്നത്, അതിനാല്‍ മുൻകൂർ ജാമ്യം നല്‍കരുതെന്നാണ് പബ്ലിക് പ്രൊസിക്യൂട്ടർ ആവശ്യപ്പെട്ടിരുന്നത്. നിതിൻ രാജിന്റെ മരണത്തില്‍ അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർത്ഥികള്‍ രംഗത്തെത്തിയിരുന്നു. ഡെന്റല്‍ അനാട്ടമി വിഭാഗം മേധാവി എം കെ റാം മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നതായി വിദ്യാർഥികള്‍ പറഞ്ഞു.
Related Posts
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധം: മുൻ സുപ്രീംകോടതി ജഡ്ജി
- law-point
- March 31, 2025
- 0
ന്യൂഡൽഹി: നീതി വൈകിപ്പിക്കുന്നത് നീതി നിഷേധമെന്ന് മുൻ സുപ്രീം കോടതി ജഡ്ജി ബി.എൻ. […]
വഖഫ് നിയമത്തിനെതിരെ ഹര്‍ജികളുടെ പ്രളയം; തടസ്സഹര്‍ജിയുമായി കേന്ദ്രം; 15ന് പരിഗണിച്ചേക്കും
- law-point
- April 9, 2025
- 0
ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹർജികളുടെ പ്രളയം. ഇതുവരെ […]
ഇനി കേസ് തുക നോക്കി കോടതി ഫീസ് നൽകണം
- law-point
- April 1, 2025
- 0
തിരുവനന്തപുരം: പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഇന്ന് മുതൽ കേസ് നടത്തുന്നതിന് കോടതികൾ […]
