മലയാളം വാർത്താ ചാനലായ റിപ്പോർട്ടർ ടിവിയുടെ (Reporter TV) സെക്യൂരിറ്റി ക്ലിയറൻസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിൻവലിച്ചു.ചാനലിന്റെ സംപ്രേഷണ ലൈസൻസ് ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് കിറ്റെക്സ് എം.ഡി.യും ട്വന്റി20 പാർട്ടി പ്രസിഡന്റുമായ സാബു എം. ജേക്കബ് സമർപ്പിച്ച ഹരജിയിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്.ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. നിലവിലെ മാനേജ്‌മെന്റിന് ചാനല്‍ നടത്താൻ നിയമപരമായ അവകാശമില്ലെന്നും സുരക്ഷാ ക്ലിയറൻസ് ഇല്ലാതെയാണ് പ്രവർത്തനം തുടരുന്നതെന്നും ഹരജിക്കാരൻ വാദിച്ചു.
റിപ്പോര്‍ട്ടര്‍ ചാനലിന്റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ചെന്ന് കേന്ദ്രം ഹൈക്കോടതിയില്‍
