കോടതികളിലെ കുറഞ്ഞ ശമ്പളം കാരണം കഴിവുള്ള അഭിഭാഷകര്‍ ജഡ്ജിസ്ഥാനം ഏറ്റെടുക്കാൻ മടിക്കുന്നതായി സുപ്രീംകോടതി: ശമ്പള പരിഷ്കരണം അനിവാര്യമെന്ന് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത

കോടതികളിലെ കുറഞ്ഞ ശമ്പളം കാരണം കഴിവുള്ള അഭിഭാഷകർ ജഡ്ജിസ്ഥാനം ഏറ്റെടുക്കാൻ മടിക്കുന്നതായി സുപ്രീം കോടതി ജസ്റ്റിസ് ദീപാങ്കർ ദത്ത.മികച്ച നിയമപ്രതിഭകളെ ജുഡീഷ്യറിയിലേക്ക് ആകർഷിക്കാൻ ശമ്പളഘടനയിലും സേവന വ്യവസ്ഥകളിലും കാര്യമായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ശനിയാഴ്ച നടന്ന ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന കാലത്തെ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഈ ആശങ്ക ഉന്നയിച്ചത്. പല പ്രമുഖ അഭിഭാഷകരും സാമ്പത്തിക കാരണങ്ങളാല്‍ ജഡ്ജി പദവി നിരസിക്കുന്നത് താൻ നേരിട്ട് കണ്ടിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. നിലവിലെ ജീവിതനിലവാരം പുലർത്താൻ ജഡ്ജിമാരുടെ ശമ്പളം മതിയാകില്ലെന്നതാണ് പലരെയും ഇതില്‍ നിന്ന് പിന്നോട്ട് വലിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *