അപ്പീലിന് പോകാതെ റിട്ട് ഹര്‍ജിയുമായി മേല്‍ക്കോടതികളെ സമീപിക്കരുതെന്നു സുപ്രീം കോടതി

അപ്പീല്‍ പോലെ തന്നെ സാധാരണ നിയമ പരിഹാരങ്ങള്‍ ലഭ്യമാകുന്ന സാഹചര്യത്തില്‍ അത് സ്വീകരിക്കാതെ റിട്ട് ഹർജിയുമായി മേല്‍ക്കോടതികളെ നേരിട്ട് സമീപിക്കുന്ന രീതിക്കെതിരെ സുപ്രീംകോടതി.ബദല്‍പരിഹാരം ലഭ്യമാണെങ്കില്‍ റിട്ട് ഹർജി അനുവദിക്കാൻ കഴിയില്ലെന്ന് ജഡ്ജിമാരായ ദീപാങ്കർ ദത്ത ,അരവിന്ദ് കുമാർ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.ട്രൈബൂണല്‍ ഉത്തരവില്‍ വ്യക്തത തേടി അപേക്ഷ നല്കാമായിരുന്നെങ്കിലും അതിനുപകരം റിട്ട് ഹർജി നല്‍കിയ നടപടിയാണ് ഹൈക്കോടതി തെറ്റെന്നു വിധിച്ചത്.1992 ല്‍ വെള്ളി കണ്ടുകെട്ടിയതായിരുന്നു കേസിലെ വിഷയം .ട്രൈബൂണല്‍ പിഴശിക്ഷ കുറച്ചെങ്കിലും കണ്ടുകെട്ടല്‍ നടപടി ശരിവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *