നടിയെ അപമാനിച്ചെന്ന കേസ്; സംവിധായകൻ സനൽകുമാർ ശശിധരന് ജാമ്യം

Oplus_16908288

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ സംവിധായകൻ സനൽകുമാർ ശശിധരന് ജാമ്യം. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നടിയെ അപമാനിച്ചെന്ന പരാതിയിലാണ് സനൽ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.വിശദമായ ചോദ്യം ചെയ്യലിനു ശേഷമാണ് സംവിധായകനെ കോടതിയിൽ ഹാജരാക്കിയത്. സനൽകുമാർ ശശിധരന്റെ മൊബൈൽ ഫോൺ എളമക്കര പോലീസ് കസ്റ്റഡിയിലെടുത്തു.അമേരിക്കയിൽ നിന്നും മടങ്ങി വരും വഴി മുംബൈ വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ച സനൽകുമാറിനെ ഇന്നലെ രാത്രിയാണ് എളമക്കര എസ് എച്ച് ഒ യുടെ നേതൃത്വത്തിലുള്ള സംഘം കൊച്ചിയിൽ എത്തിച്ചത്.വൈദ്യ പരിശോധനയ്ക്ക് ശേഷം സംവിധായകൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. സ്ത്രീത്വത്തെ അപമാനിക്കുക, അപവാദ പ്രചാരണം നടത്തുക, വ്യാജ ശബ്ദ സന്ദേശം പ്രചരിപ്പിക്കുക തുടങ്ങിയ പരാതികളാണ് സനൽകുമാർ ശശിധരനെതിരെ നടി നൽകിയിട്ടുള്ളത്. 2022ലും നടി സമാനമായ പരാതി ഇയാൾക്കെതിരെ നൽകിയിരുന്നു. ആ കേസിൽ ജാമ്യത്തിൽ കഴിയുന്നതിനിടെയാണ് പുതിയ കേസ്.

Leave a Reply

Your email address will not be published. Required fields are marked *