രാജ്യവ്യാപകമായി 20 ശതമാനം എഥനോള്‍ മിശ്രിത പെട്രോള്‍ (ഇബിപി-20) നടപ്പിലാക്കുന്നതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാല്‍പ്പര്യ ഹർജി (പിഐഎല്‍) സുപ്രീം കോടതി തള്ളി.നിലവില്‍ പ്രവർത്തിക്കുന്ന പല വാഹനങ്ങളിലും ഉപയോഗിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടില്ലെങ്കിലും ദശലക്ഷക്കണക്കിന് വാഹനമോടിക്കുന്നവർ E20 ഇന്ധനം ഉപയോഗിക്കാൻ നിർബന്ധിതരാകുന്നുവെന്ന് ആരോപിച്ചുള്ള ഹർജി ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ് അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്.പൊതുതാല്പര്യ ഹർജിക്ക് പിന്നില്‍ രാജ്യാന്തര ലോബിയാണ് എന്നായിരുന്നു കേന്ദ്ര സർക്കാർ നല്കിയ മറുപടി.എല്ലാ ആശങ്കകളും പരിഗണിച്ച ശേഷമാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം തീരുമാനമെടുത്തത്. രാജ്യത്ത് എന്ത് നടപ്പാക്കണമെന്ന തീരുമാനത്തെ സ്വാധീനിക്കാനാണ് ലോബിയുടെ ശ്രമമെന്നുമായിരുന്നു അറ്റോർണി ജനറലിന്റെ മറുപടി. പെട്രോളിലെ എഥനോള്‍ 10-ല്‍ നിന്ന് 20 ശതമാനമായി ഉയർത്തുന്നത് വാഹനങ്ങളുടെ ക്ഷമതയെ ബാധിക്കുമെന്നായിരുന്നു പൊതുതാല്പര്യ ഹർജിയിലെ പ്രധാന വാദം.
Related Posts
നിമിഷ പ്രിയയുടെ മോചനം; നിലവിലെ സ്ഥിതിഗതികള്‍ കേന്ദ്രം സുപ്രീം കോടതിയില്‍ വിശദീകരിച്ചേക്കും, ഇന്ന് വീണ്ടും പരിഗണിക്കും
- law-point
- August 14, 2025
- 0
യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയ്ക്കായി ഇടപെടലാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് […]
സ്ത്രീയുടെ പാന്റിന്റെ വള്ളി അഴിക്കുന്നത് ബലാത്സംഗ ശ്രമമായിത്തന്നെ കണക്കാക്കണം; ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി
- law-point
- February 18, 2026
- 0
സ്ത്രീയുടെ പാന്റിന്റെ വള്ളി അഴിക്കുന്നത് ബലാത്സംഗത്തിന് തയ്യാറെടുപ്പെന്ന അലഹാബാദ് ഹൈക്കോടതിയുടെ വിവാദ വിധി […]
‘നിങ്ങള്‍ രാജ്യത്തിന്റെ മുഖ്യമന്ത്രിയാണോ? എന്താണ് ശബരിമലയില്‍ കാര്യം?’ ശബരിമല കേസില്‍ യങ് ലോഴ്സ് അസോസിയേഷനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി
- law-point
- May 6, 2026
- 0
ശബരിമല യുവതി പ്രവേശന കേസില്‍ യങ് ലോഴ്സ് അസോസിയേഷനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. […]
