നെൻമാറ ഇരട്ടക്കൊല കേസില്‍ ശിക്ഷാവിധി തിങ്കളാഴ്ച. പാലക്കാട് അഡീഷണല്‍ സെഷൻസ് കോടതിയാണ് വിധി പറയുക.ചെന്താമരയുടെ കൗണ്‍സിലിംഗ് റിപ്പോർട്ട് നിയമസഹായ വേദി കോടതിയില്‍ സമർപ്പിച്ചു. മിറ്റിഗേഷൻ റിപ്പോർട്ടില്‍ ചെന്താമര പറഞ്ഞ കാര്യങ്ങള്‍ അതേപടി പകർത്തി വെക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്ന് പ്രോസിക്യൂഷൻ നിയമസഹവേദിയുടെ കണ്ടെത്തലുകള്‍ റിപ്പോർട്ടിലില്ല.പ്രതിയ്ക്ക് ചികിത്സ കൊടുക്കാത്തത് കൊണ്ടാണ് രണ്ടാം കൊലപാതകമെന്നാണ് റിപ്പോർട്ടിലുള്ളത്. ഇത് എങ്ങനെ അംഗീകരിക്കും? ജയിലില്‍ ജോലി ചെയ്യുന്ന പണം ഇരകളായ സുധാകരൻ്റെ മക്കള്‍ക്ക് നല്‍കാമെന്ന് പ്രതി ചെന്താമരയുടെ വാദം. ഇത് അംഗീകരിക്കാൻ ആകില്ല. ചെന്താമരയുടെ ഏക ദുഃഖം മകളും ഭാര്യയും വിട്ടു പോയത് മാത്രമെന്നും പ്രോസിക്യൂഷൻ വാദിച്ചു . അതെ സമയം പാപത്തെ വെറുക്കുക, പാപിയെ സ്‌നേഹിക്കുക എന്ന നയമാണ് പ്രതിയുടെ കാര്യത്തില്‍ വേണ്ടത് എന്ന് പ്രതിഭാഗം. ഭാവിയില്‍ പ്രതിക്ക് മാനസാന്തരം ഉണ്ടായി കൂടെന്നില്ല എന്നും പ്രതിഭാഗം വാദിച്ചു.
നെന്മാറ ഇരട്ടക്കൊലപാതക കേസ്; ചെന്താമരയുടെ ശിക്ഷാവിധി 20 ന്
