കണ്ണൂരില്‍ മൂന്ന് പിഞ്ചുമക്കളെ ഉപേക്ഷിച്ചു ഒളിച്ചോടിയ മാതാവിനും കാമുകനുമെതിരെ കോടതി നിര്‍ദ്ദേശപ്രകാരം പൊലിസ് കേസെടുത്തു

പറക്കമുറ്റാത്ത പിഞ്ചുമക്കളെ ഉപേക്ഷിച്ചു ഒളിച്ചോടിയ മാതാവിനും കാമുകനുമെതിരെ കോടതി ഉത്തരവ് പ്രകാരം പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.ചൊറുക്കളയില്‍ മഹ്‌റൂഫിന്റെ പരാതിയിലാണ് ചൊറുക്കളയിലെ മുബഷിറ(29) കാമുകൻ അല്‍ത്താഫ്(31) എന്നിവർക്കെതിരെ തളിപ്പറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റിന്റെ ഉത്തരവ് പ്രകാരം പൊലിസ് കേസെടുത്തത്.2011 ഏപ്രില്‍ മൂന്നിനാണ് മഹറൂഫ് വിവാഹിതനായത്.ഇവർക്ക് ഒൻപത്, അഞ്ച്, രണ്ട് വയസുളള മൂന്ന് കുട്ടികളുണ്ട്. അല്‍ത്താഫിനോടുളള പ്രണയത്താല്‍ കഴിഞ്ഞ ജൂണ്‍ പതിനെട്ടിന് മുബഷിറ മൂന്ന് കുഞ്ഞുങ്ങളെയും ഉപേക്ഷിച്ചു ഇയാളോടൊപ്പം ഒളിച്ചോടുകയായിരുന്നു. കണ്ണൂരില്‍ സ്വകാര്യ സ്ഥാപനത്തില്‍ ഇന്റർവ്യൂവിന് പോകുന്നുവെന്ന് പറഞ്ഞാണ് ഇവർ വീടുവിട്ടിറങ്ങിയത്. രാത്രിയായിട്ടും വരാത്തതിനെ തുടർന്നാണ് ബന്ധുക്കള്‍ തളിപ്പറമ്പ് പൊലിസില്‍ പരാതി നല്‍കിയത്.മുബഷിറയുടെ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഭർതൃമതിയും അല്‍ത്താഫും ആറുമാസക്കാലമായി പ്രണയത്തിലാണെന്ന് കണ്ടെത്തിയത്. ഒളിച്ചോടിയ ഇവർ ആലപ്പുഴയിലാണ് ഒന്നിച്ചു താമസിച്ചിരുന്നത്. പൊലിസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനെ തുടർന്നാണ് ഭർത്താവ് മഹ്‌റൂഫ് അഭിഭാഷകൻ മുഖേനെ കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *