നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം, പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും

മൂന്നു കുട്ടികളുടെ ജീവൻ പൊലിഞ്ഞ നെടുമ്പാശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും.പ്രതികളുടെ റിമാന്‍ഡ് കാലാവധി 14 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക.സാക്ഷി മൊഴി ഇനിയും രേഖപ്പെടുത്താനുള്ളതിനാല്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ തിങ്കളാഴ്ച ജാമ്യാപേക്ഷയില്‍ വാദം പൂർത്തിയായിരുന്നു. അന്വേഷണം പൂർത്തിയായ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. എന്നാല്‍ പുതിയ സിസിടിവി ദൃശ്യങ്ങളും പുതിയ തെളിവുകളും ലഭ്യമായ സാഹചര്യത്തില്‍ പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടേക്കും.

പ്രതികള്‍ സാമ്പത്തികശേഷി ഉള്ളവരായതിനാല്‍ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ ഉന്നയിച്ചേക്കും. മുഖ്യപ്രതിയായ 19 കാരന്‍ സുഹൈല്‍ സജീവിനെ വെട്ടിലാക്കി, കേസിലെ മൂന്നാം പ്രതി ജോയലിന്റെ ശബ്ദ സന്ദേശം ലഭിച്ചതും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അപകടം നടന്നശേഷം രാവിലെ 9.25 ന് ജോയല്‍ സുഹൃത്തിന് അയച്ച ശബ്ദസന്ദേശമാണ് പുറത്തു വന്നത്. മദ്യപിച്ച്‌ വാഹനം ഓടിച്ചത് വ്യക്തമാക്കുന്നതാണ് ശബ്ദസന്ദേശത്തിലെ ഉള്ളടക്കം.

Leave a Reply

Your email address will not be published. Required fields are marked *