ന്യൂഡൽഹി: എസ്ഐആറിന്റെ ഭാഗമായി വെട്ടിമാറ്റിയ വോട്ടര്മാര്ക്ക് പരാതി പ്രകാരം വോട്ട് പുനസ്ഥാപിക്കാൻ ഫോം 6 നിര്ബന്ധമാക്കിയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തിനെതിരായ ഹര്ജിയിൽ ഇടപെടാൻ സുപ്രീം കോടതി. പുതിയ വോട്ടര്മാരെ ചേര്ക്കുന്ന അതേ മാതൃകയിൽ വിവാദമായ വ്യവസ്ഥ അടിച്ചേൽപ്പിക്കാനായിരുന്നു ശ്രമം.ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ഹർജിക്കാരായ അഞ്ജലി ഭരദ്വാജ്, അമൃത ജോഹ്രി എന്നിവർക്കുവേണ്ടി അഭിഭാഷകരായ പ്രശാന്ത് ഭൂഷൺ, നേഹ രതി എന്നിവരാണ് ഈ വിഷയം ഉന്നയിച്ചത്.ഫോ 6 പ്രകാരം ആദ്യമായി വോട്ട് ചേര്ക്കുന്നു എന്നാണ് കമ്മീഷൻ വെട്ടിമാറ്റിയ വോട്ടര് സ്വയം സാക്ഷ്യപ്പെടുത്തേണ്ടത്. തെറ്റായ വിവരങ്ങൾ നൽകിയാൽ 1950-ലെ ജനപ്രാതിനിധ്യ നിയമത്തിലെ 31-ാം വകുപ്പ് പ്രകാരം ഒരു വർഷം വരെ തടവുശിക്ഷയോ പിഴയോ നേരിടേണ്ടി വരും. ഇക്കാര്യം കോടതി പരിഗണിച്ചു. മറ്റൊരിടത്തേക്ക് മാറിയ വോട്ടർമാർക്കുള്ള ‘ഫോം 8’ ഉപയോഗിക്കാൻ അനുവദിക്കുകയോ, അല്ലെങ്കിൽ ഒഴിവാക്കപ്പെട്ട വോട്ടർമാർക്കായി പുതിയൊരു ഫോം തയാറാക്കുകയോ ചെയ്യണമെന്ന് അഡ്വ പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടു.ഒക്ടോബർ 30-ന് പരിഗണിക്കാൻ വച്ചിരുന്ന കേസ്, അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി അന്നുതന്നെയായതിനാൽ ചീഫ് ജസ്റ്റിസ് ഒക്ടോബർ 28-ലേക്ക് മുൻകൂട്ടി നിശ്ചയിച്ചു. ഡൽഹിയിൽ എസ്ഐആര് വഴി മുൻപുണ്ടായിരുന്ന വോട്ടർമാരുടെ 32.78% (47,56,722 ആളുകൾ) ആബ്സെന്റ്, ഷിഫ്റ്റഡ്, ഡെഡ് അല്ലെങ്കിൽ ഇരട്ടിപ്പ് എന്നിങ്ങനെ വിഭാഗത്തിൽപ്പെട്ട് പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടിരുന്നു.
പരാതിപ്പെട്ടവരെ പുതിയ വോട്ടര്മാരാക്കി, ഫോം 6 ന്റെ പരിധിയിൽ കൊണ്ടുവന്നു; പരാതിയിൽ ഇടപെട്ട് സുപ്രീം കോടതി
