നടി ശ്രീദേവിയുടെ ചെന്നൈയിലെ വസ്‌തു തത്‌സ്ഥിതി തുടരണമെന്ന് സുപ്രീം കോടതി; ബോണി കപൂറിനും മക്കൾക്കും നോട്ടീസ്

ന്യൂഡൽഹി:അന്തരിച്ച പ്രശസ്‌ത നടി ശ്രീദേവിയുടെ ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിന് സമീപമുള്ള ഭൂമിയുമായി ബന്ധപ്പെട്ട തർക്ക കേസ് പുനരുജ്ജീവിപ്പിക്കണമെന്ന ഹർജിയിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി. ഭര്‍ത്താവും നിർമാതാവുമായ ബോണി കപൂർ, മക്കളായ ജാൻവി കപൂർ, ഖുഷി കപൂർ എന്നിവർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. കേസിൽ അടുത്ത വിചാരണ തീയതി വരെ തർക്കവസ്‌തുവിന്മേൽ നിലവിലുള്ള സ്ഥിതി തുടരാൻ ജസ്റ്റിസ് കെ വി വിശ്വനാഥൻ, ജസ്റ്റിസ് അരുൺ പിള്ള എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.എം സി ശിവകാമി, സഹോദരൻ എം സി നടരാജൻ, അമ്മ ചന്ദ്രഭാനു എന്നിവർ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്‌താണ് ഹർജിക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.4.7 ഏക്കർ ഭൂമിയും വ്യാജ ആധാര ആരോപണവുംശ്രീദേവിയും സഹോദരിയും ചേർന്ന് വാങ്ങിയ 4.7 ഏക്കർ വിസ്‌ത്യതിയുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം തങ്ങളുടെ മുത്തച്ഛൻ്റേതാണെന്നാണ് ഹർജിക്കാരായ എം സി ശിവകാമിയും കുടുംബവും അവകാശപ്പെടുന്നത്. ശ്രീദേവി വസ്‌തു സ്വന്തമാക്കാൻ ഉപയോഗിച്ച 4 ആധാരങ്ങൾ വ്യാജമാണെന്നും അവ റദ്ദാക്കണമെന്നുമാണ് ഇവരുടെ ആവശ്യംഎന്നാൽ, ട്രയൽ കോടതിയിൽ ബോണി കപൂർ നൽകിയ ഹർജിയിൽ (Order 7 Rule 11 CPC) ഈ വാദം നിയമപരമായി നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഹർജിക്കാരുടെ അമ്മ ചന്ദ്രഭാനുവിൻ്റെ വിവാഹം ഒന്നാം വിവാഹം നിലനിൽക്കെ നടന്നതാണെന്നും അതിനാൽ അത് നിയമപരമായി അസാധുവാണെന്നും ബോണി കപൂർ ചൂണ്ടിക്കാട്ടി. തുടക്കത്തിൽ ഇത് വിചാരണ വേളയിൽ തീരുമാനിക്കേണ്ട വസ്‌തുതാപരമായ കാര്യമാണെന്ന് കാട്ടി ട്രയൽ കോടതി കപൂറിൻ്റെ അപേക്ഷ തള്ളിയെങ്കിലും, ബോണി കപൂറും മക്കളും മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.ഹൈക്കോടതി വിധി തള്ളി സുപ്രീം കോടതിയിലേക്ക്മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ടി വി തമിഴ്‌സെൽവിയുടെ ബെഞ്ച് ഹർജിക്കാരുടെ നീക്കം വസ്‌തു തട്ടിയെടുക്കാനുള്ള “വ്യാജവും ശല്യപ്പെടുത്തുന്നതുമായ” ശ്രമമാണെന്ന് നിരീക്ഷിക്കുകയും അത് തള്ളുകയും ചെയ്തു. 1988-ൽ നടന്ന ആധാര രജിസ്ട്രേഷനെക്കുറിച്ച് 40 വർഷത്തിന് ശേഷമാണ് ഹർജിക്കാർ കോടതിയെ സമീപിച്ചതെന്നും, ഒന്നാം വിവാഹത്തെക്കുറിച്ചുള്ള വസ്‌തുതകൾ മറച്ചുവെച്ച് കോടതിയെ വഞ്ചിക്കുകയായിരുന്നുവെന്നും ഹൈക്കോടതി വിലയിരുത്തി. ഹർജിക്കാർക്ക് ഈ കേസിൽ നിയമപരമായ സ്ഥാനമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെയാണ് കേസ് സുപ്രീം കോടതിയുടെ മുൻപിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *