കൊച്ചി: മാസപ്പടിയുമായി ബന്ധപ്പെട്ട ഇ ഡി കത്തില്‍ കേസെടുക്കാൻ ഉത്തരവിട്ട സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും, മകള്‍ വീണ വിജയനും, മുൻ മന്ത്രി മുഹമ്മദ് റിയാസും സമർപ്പിച്ച ഹർജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സിംഗിള്‍ ബഞ്ച് ഉത്തരവെന്നും മുഖ്യമന്ത്രി എന്ന നിലയില്‍ സി എം ആർ എല്‍ കമ്പനിക്ക് ഏതെങ്കിലും സഹായം ചെയ്തതായി ഇ ഡി കത്തിലില്ലെന്നുമാണ് പിണറായിയുടെ വാദം.എന്നാല്‍ തെളിവുകളും വിവരങ്ങളു മുണ്ടെങ്കില്‍ എഫ് ഐ ആർ ഇടാൻ പ്രതികളെ കേള്‍ക്കേണ്ടതുണ്ടോ എന്നായിരുന്നു ഡിവിഷൻ ബഞ്ച് ഇന്നലെ ചോദിച്ചത്.
മാസപ്പടി കേസില്‍ നിയമപോരാട്ടം കടുപ്പിച്ച് പിണറായിയും റിയാസും വീണയും; സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയുള്ള അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
അപ്പീല്‍ നിലനില്‍ക്കില്ലെന്നും പിണറായി അടക്കമുള്ളവർക്കെതിരെ വിജിലൻസ് കേസ് എടുത്തെന്നും സർക്കാർ കോടതിയെ അറിയിച്ചു.സിംഗിള്‍ ബഞ്ച് കേസില്‍ പിണറായി അടക്കമുള്ളവർ എതിർ കക്ഷിയല്ലാത്തതിനാല്‍ അപ്പീല്‍ നല്‍കണമെങ്കില്‍ കോടതിയുടെ പ്രത്യേക അനുമതി ആവശ്യമാണെന്ന് ഹൈക്കോടതി ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതേ തുടർന്ന് നല്‍കിയ പുതിയ അനുമതി അപേക്ഷയാണ് ഇന്ന് ഹൈക്കോടതി പരിഗണിക്കുക.പിണറായി വിജയനടക്കമുള്ളവരെ സംബന്ധിച്ചടുത്തോളം ഹൈക്കോടതിയുടെ നിലപാട് നിർണായകമാകും
