വിവാഹസല്‍ക്കാരത്തില്‍ ഭക്ഷണം നല്‍കാതെ കബളിപ്പിച്ചെന്ന കേസില്‍ കാറ്ററിങ് സ്ഥാപന ഉടമയ്ക്ക് ജാമ്യം.കാഞ്ഞിരപ്പള്ളി ഉദയം ഇവന്റ്സ് ആൻഡ് കാറ്ററിങ് ഉടമ വിഷ്ണു മോഹനനാണ് കോടതി ജാമ്യം അനുവദിച്ചത്.15,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവുമാണ് വ്യവസ്ഥ. കർശന നിർദേശങ്ങളും കോടതി മുന്നോട്ടുവച്ചിട്ടുണ്ട്. പാലക്കുഴ കോഴിപ്പിള്ളി സ്വദേശിനി സുമംഗലാദേവിയുടെ പരാതിയില്‍ കൂത്താട്ടുകുളം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
പരാതിക്കാരിയുടെ മകന്റെ വിവാഹത്തോടനുബന്ധിച്ചുള്ള ഹല്‍ദി ചടങ്ങിനും റിസപ്ഷനും ഭക്ഷണം നല്‍കാമെന്ന് ഏറ്റശേഷം പണം വാങ്ങി കബളിപ്പിച്ചെന്നാണ് കേസ്. പ്രതിഭാഗത്തിന് വേണ്ടി കെഎ ഷിഫാസ് അലി ഹാജരായി.
