കൊല്ലം ചവറയില്‍ യുവാവിനെ കുത്തിക്കൊന്നു: പ്രതി കസ്റ്റഡിയില്‍

കൊല്ലം ചവറയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ചവറ സ്വദേശിയായ മുഹമ്മദ് ബിലാല്‍ ആണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് പ്രതി ശിവരാജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യക്തിപരമായ മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടുകയായിരുന്നു. കേസില്‍ അറസ്റ്റ് രേഖപ്പെടുത്തി വരികയാണെന്നും കൊലപാതകത്തിന് പിന്നില്‍ മറ്റ് കാരണങ്ങളുണ്ടോയെന്ന് അറിയാൻ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *