സൗദി അറേബ്യയിൽ മലയാളിക്കെതിരായ കേസിൽ കോടതി വധശിക്ഷ നടപ്പാക്കി

ലഹരി കടത്താൻ ശ്രമിച്ച കോസിൽ ശിക്ഷിക്കപ്പെട്ട മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യ നടപ്പാക്കി. കണ്ണൂർ തലശ്ശേരി മാ​ഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിലി(41) ആണ് ശിക്ഷയ്ക്ക് വിധേയനായത്. ദമ്മാമിലെ ജയിൽ വളപ്പിൽ വെച്ചാണ് ശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ഔദ്യോ​ഗികമായി അറിയിച്ചു.2023 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഒമാനിൽ നിന്ന് റോഡ് മാർ​ഗം സൗദി അറേബ്യയിലേക്ക് അതിർത്തി കടന്നെത്തിയ അബൂട്ടിയുടെ ലാൻഡ് ക്രൂയിസർ കാറിൽ നിന്ന് 43 കിലോ​ഗ്രാം മാരക ലഹരി മരുന്നുകളുടെ ശേഖരം സുരക്ഷാ സേന പിടിച്ചെടുക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *