‘പഞ്ചാംഗത്തിൽ മാറ്റം വരുത്തി’; ഗുരുവായൂർ ദേവസ്വം ബോർഡിനെതിരെ സുപ്രീം കോടതിയിൽ ഗുരുതര ആരോപണം

ന്യൂഡൽഹി: ഗുരുവായൂർ ക്ഷേത്രത്തിലെ ഉദയാസ്തമന പൂജയുടെ തീയതി സംബന്ധിച്ച തർക്കത്തിൽ സുപ്രീം കോടതിയിൽ പുതിയ വഴിത്തിരിവ്. വൃശ്ചിക മാസത്തിലെ ഏകാദശി ദിനത്തിൽ ഉദയാസ്‌തമന പൂജ നടത്തുമെന്ന പരാമർശം പഞ്ചാംഗത്തിൽനിന്ന് ഒഴിവാക്കിയെന്നാണ് ആരോപണം. വൃശ്ചിക മാസത്തിലെ ഏകാദശി ദിവസത്തെ പൂജ സംബന്ധിച്ച കേസിൽ കോടതി നിലപാട് സ്വാധീനിക്കാനാണ് ഇത്തരം ഒരു മാറ്റം വരുത്തിയതെന്ന് ആരോപിച്ച് പുഴക്കര ചേന്നാസ് മനയിലെ ചില അംഗങ്ങൾ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ.ഗുരുവായൂർ ദേവസ്വം ബോർഡ് പ്രസിദ്ധീകരിച്ച 2026-ലെ പഞ്ചാംഗത്തിനെ സംബന്ധിച്ചാണ് ആരോപണം ഉയർന്നിരിക്കുന്നത്.ദേവസ്വം ബോർഡ് പ്രസിദ്ധീകരിച്ച പഞ്ചാംഗത്തിൽ ഏകാദശി ദിനത്തിലെ ഉദയാസ്തമന പൂജ ഒക്ടോബർ 22-ന് നടത്തുമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. തുലാമാസത്തിൽ ആണ് ഒക്ടോബർ 22 വരുന്നത്. എന്നാൽ അതേ പഞ്ചാംഗത്തിലെ 65-ാം പേജിൽ ഉദയാസ്തമന പൂജ വൃശ്ചികം ഏകാദശിയായ 21.11.2026-ന് നടത്തുമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പിന്നീട് ഈ പഞ്ചാംഗം പിൻവലിച്ച് വൃശ്ചിക ഏകാദശി ദിനത്തിൽനിന്ന് ഉദയാസ്‌തമന പൂജ എന്നത് നീക്കം ചെയ്‌തുവെന്നാണ് ആരോപണം.ദേവസ്വം ബോർഡ് പുറത്തിറക്കിയ ആദ്യ പഞ്ചാംഗവും, ഭേദഗതി ചെയ്് പുറത്തിറക്കിയ രണ്ടാം പഞ്ചാംഗവും ഹർജിക്കാരനായ പി. സി. ഹരി സുപ്രീം കോടതിക്ക് കൈമാറി. സുപ്രീം കോടതിയിലെ തങ്ങളുടെ കേസ് ദുർബലപ്പെടുത്താൻ വേണ്ടിയാണ് ദേവസ്വം ബോർഡ് പഞ്ചാംഗത്തിൽ ഈ മാറ്റം വരുത്തിയതെന്നാണ് ഹർജിക്കാരുടെ ആരോപണം.ഗുരുവായൂർ ക്ഷേത്രത്തിലെ പൂജകൾ സംബന്ധിച്ച് വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച വിശദശാംശങ്ങളിൽ മാറ്റം വരുത്തരുതെന്ന് സുപ്രീം കോടതി നേരത്തെ നിർദേശിച്ചിരുന്നു. ഈ നിർദേശം നിലനിൽക്കെ പഞ്ചാംഗത്തിൽ മാറ്റം വരുത്താൻ ബോർഡിന് അധികാരം ഇല്ലെന്നാണ് അഭിഭാഷകൻ എ. കാർത്തിക് മുഖേനെ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ആരോപിച്ചിരിക്കുന്നത്.ഉദയാസ്ത‌മന പൂജ വെറും വഴിപാടല്ലെന്നും, അനുഷ്‌ഠാനമാണെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടി കാട്ടിയിട്ടുണ്ട്. തങ്ങൾ പുഴക്കര ചേന്നാസ് മനയിലെ തന്ത്രി കുടുംബാംഗങ്ങളാണെന്നും നിലവിലെ തന്ത്രിയോട് വൈരാഗ്യമില്ലെന്നും വ്യക്തമാക്കിയ ഹർജിക്കാർ, ഗുരുവായൂർ ദേവസ്വം ആക്ടിലെ 10, 34, 35 വകുപ്പുകളും ചട്ടം ആറും ചൂണ്ടിക്കാട്ടി ആചാരങ്ങളിൽ മാറ്റം വരുത്താൻ മാനേജിങ് കമ്മിറ്റിക്ക് അധികാരമില്ലെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *