മുസ്ലിം സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിക്കുന്നതിന് തടസ്സമില്ല, പ്രധാനകവാടത്തിലൂടെ വേണമെന്ന് വാശിപിടിക്കാനാവില്ല : എഐഎംപിഎല്‍ബി സുപ്രീം കോടതിയിൽ

Oplus_16908288

മുസ്ലിം സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിക്കുന്നതിന് തടസ്സമില്ലെന്ന് ഓള്‍ ഇന്ത്യ മുസ്ലിം പേർസണല്‍ ലോ ബോർഡ് (എഐഎംപിഎല്‍ബി) സുപ്രീംകോടതിയെ അറിയിച്ചു.സ്ത്രീകള്‍ പള്ളിയില്‍ വന്നുതന്നെ നമസ്കരിക്കണമെന്ന് നിർബന്ധമില്ലെന്നും വീട്ടില്‍ നമസ്കരിക്കുന്നത് പുരുഷൻ പള്ളിയില്‍ നമസ്കരിക്കുന്നതിനു തുല്യമാണെന്നും എഐഎംപിഎല്‍ബിക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ എംആർ ഷംസാദ് കോടതിയെ അറിയിച്ചു.എന്നാല്‍ പള്ളിക്കുള്ളില്‍ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച്‌ നമസ്‌കരിക്കണമെന്നോ പ്രധാനകവാടം വഴിതന്നെ അകത്തുപ്രവേശിക്കണമെന്നോ നിർബന്ധം പിടിക്കാനാവില്ലെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാഹർജികള്‍ പരിശോധിക്കുന്ന സുപ്രീംകോടതിയിലെ ഒൻപതംഗ ഭരണഘടനാ ബെഞ്ചിന് മുന്നിലാണ് ബോർഡ് നിലപാടറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *