നടി മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള ഉള്ളടക്കങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യാൻ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് എറണാകുളം മുൻസിഫ് കോടതി നിർദ്ദേശം നല്‍കി.തനിക്കെതിരെ നിരന്തരം അപകീർത്തികരമായ പ്രസ്താവനകള്‍ നടത്തുന്ന സംവിധായകൻ സനല്‍ കുമാർ ശശിധരനെതിരെ മഞ്ജു വാര്യർ നല്‍കിയ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.കേസുമായി ബന്ധപ്പെട്ട് സംവിധായകൻ സനല്‍ കുമാർ ശശിധരൻ, യൂട്യൂബർ ഷാജൻ സ്കറിയ എന്നിവർക്ക് മുൻസിഫ് കോടതി സമൻസ് അയച്ചു. കൂടാതെ, ഇത്തരത്തിലുള്ള വ്യാജവും അപകീർത്തികരവുമായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കാൻ അനുവദിച്ച മെറ്റ പ്ലാറ്റ്‌ഫോമും ഹർജിയില്‍ മറുപടി നല്‍കണം.നടി മഞ്ജു വാര്യർ സെക്സ് റാക്കറ്റിന്റെ പിടിയിലാണെന്നായിരുന്നു സനല്‍ കുമാർ ശശിധരൻ നേരത്തെ നടത്തിയ ആരോപണം. ഈ വസ്തുതാവിരുദ്ധമായ പ്രചാരണത്തിനെതിരെ മഞ്ജു വാര്യരുടെ കുടുംബം ശക്തമായി രംഗത്തെത്തിയിരുന്നു. ഇതിനുശേഷമാണ് സനല്‍ കുമാർ ശശിധരൻ, ഷാജൻ സ്കറിയ എന്നിവർക്കെതിരെ സിവില്‍, ക്രിമിനല്‍ നിയമ നടപടികളുമായി മഞ്ജു വാര്യർ മുന്നോട്ടുപോയത്.
നടി മഞ്ജു വാര്യരെ അപകീര്‍ത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാൻ സാമൂഹിക മാധ്യമങ്ങളോട് കോടതി
