ഭോജ്ശാല-കമാൽ മൗല മസ്ജിദ് തർക്കത്തിൽ മദ്ധ്യപ്രദേശ് ഹൈക്കോടതി പുറപ്പെടുവിച്ച നിർണയക വിധിക്ക് പിന്നാലെ ക്ഷേത്രത്തിൽ പൂജനടത്തി വിശ്വാസികൾ. ഭോജ് ഉത്സവ് സമിതിയുടെ ഭാരവാഹികളോടൊപ്പം നിരവധി വിശ്വാസികൾ സമുച്ചയത്തിൽ ഒത്തുകൂടി. ഹനുമാൻ ചാലിസ പാരായണവും പ്രത്യേക പൂജകളും നടത്തി. സരസ്വതി ദേവിക്കായി സമർപ്പിച്ച ക്ഷേത്രമാണെന്നാണ് ഭോജ്‌ശാല-കമാൽ മൗലാ മസ്ജിദ് സമുച്ചയത്തെ കുറിച്ചുള്ള ഹൈക്കോടതി വ്യക്തമാക്കിയത്.ഇനി മുഴുവൻ വിശ്വാസികൾക്കും ദിവസേന പൂജ നടത്താമെന്നും കോടതി വിധിക്ക് പിന്നാലെ എല്ലാവരും അതിരില്ലാത്ത ആഹ്ലാദത്തിലായിരുന്നെന്നും ഭോജ് ഉത്സവ് സമിതി അംഗമായ രാജേഷ് ശുക്ല പറഞ്ഞു. ഹൈക്കോടതിയുടെ വിധിയും ജനതയുടെ ദീർഘകാല പോരാട്ടവും കൊണ്ടാണ് നൂറ്റാണ്ടുകൾക്ക് ശേഷം യാതൊരു തടസവുമില്ലാതെ ദേവിക്ക് പൂജ നടത്താൻ കഴിയുന്നത്. സരസ്വതി ദേവിയുടെ വിഗ്രഹം ഇവിടെ എത്തിച്ച് സ്ഥിരമായി പൂജ നടത്താനുള്ള ദിവസത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.2003-ൽ ആർക്കിയോളജിക്കൽ സർവേ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി വെള്ളിയാഴ്ച റദ്ദാക്കിയിരുന്നു. വെള്ളിയാഴ്ചകളിൽ മുസ്ലിംകൾക്ക് ഭോജ്‌ശാലയിൽ നമസ്‌കാരം നടത്താൻ അനുമതി നൽകുന്നതായിരുന്നു ഉത്തരവ്. ഈ ഉത്തരവ് റദ്ദാക്കികൊണ്ടാണ് ഭോജ്ശാല സരസ്വതി ക്ഷേത്രമെന്ന് പ്രഖ്യാപിച്ചത്.
സരസ്വതി ക്ഷേത്രം എന്ന ഹൈക്കോടതി വിധിക്ക് പിന്നാലെ ഭോജ്ശാലയിൽ പൂജ നടത്തി വിശ്വാസികൾ
