എംടിയുടെ ആദ്യഭാര്യയെ കുറിച്ചുള്ള പുസ്തകം; രചയിതാക്കൾക്ക് സമൻസ് അയക്കാൻ കോടതി ഉത്തരവ്

എംടി വാസുദേവൻ നായരുടെ ആദ്യ ഭാര്യയെ കുറിച്ചുള്ള പുസ്തകത്തിന്റെ രചയിതാക്കൾക്ക് സമൻസ് അയയ്ക്കാൻ ഉത്തരവിട്ട് കോടതി. എംറ്റി സ്പെയ്സ്: ബാഷ്പീകൃതയുടെ ആറാം വിരൽ’ എന്ന പുസ്കത്തിന്റെ രചയിതാക്കളായ ദീദി ദാമോദരൻ, എച്ച്മുക്കുട്ടി എന്നിവർക്കും പ്രസാധകനായ എ.വി. ശ്രീകുമാറിനും സമൻസ് അയയ്ക്കാനാണ് കോടതി ഉത്തരവിട്ടത്. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.പുസ്തകത്തിനെതിരെ എംടി വാസുദേവൻ നായരുടെ മക്കൾ രംഗത്തുവന്നിരുന്നു. എംടിയെയും കുടുംബത്തെയും അപകീർത്തിപ്പെടുത്താനും തേജോവധം ചെയ്യുന്നതിനും മനഃപൂർവം പുസ്തകം രചിച്ചിവെന്നാണ് ആരോപണം. പുസ്തകത്തിലെ വിവരങ്ങൾ വാസ്തവവിരുദ്ധവും അസത്യവുമാണെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.കുടുംബത്തിന്റെ അനുമതിയില്ലാതെ എഴുതിയ പുസ്തകം എംടിയെ അപകീർത്തിപ്പെടുത്താൻ ലക്ഷമിട്ടുള്ളതാണെന്ന് മക്കളായ സിതാരയും അശ്വതിയും പ്രതികരിച്ചിരുന്നു. പ്രശസ്തിക്കും പണത്തിനും വേണ്ടി എംടിയെ തേജവധം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും മക്കൾ വ്യക്തമാക്കി.പ്രമീള നായരേയും അവരുടെ ജീവിതത്തെയും കുറിച്ച് എന്ന വ്യാജേന എഴുതിയ ഈ പുസ്തകത്തിൽ പറഞ്ഞിട്ടുള്ള ഭൂരിഭാഗം കാര്യങ്ങളും വസ്തുതകൾക്ക് നിരക്കാത്തതും അസത്യവുമാണെന്നും കുടുംബം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *