അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഒന്നാം പ്രതിയായ ഡോ.എം.കെ. റാമിന് ജാമ്യം ലഭിച്ചു. തലശ്ശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.റിമാൻഡിലായി 48-ാം ദിവസമാണ് ഇയാള്‍ക്ക് ജാമ്യം ലഭിക്കുന്നത്. അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജില്‍ പ്രവേശിക്കരുത്, സാക്ഷികളായ വിദ്യാർത്ഥികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. കഴിഞ്ഞ ജൂലൈ 24-നാണ് ഡോ. എം.കെ. റാമിന്റെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തത്.ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയായ പശ്ചാത്തലത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. ഡോ. എം.കെ. റാമിന്റെ ഭാഗത്തുനിന്നുണ്ടായ ജാതീയ അധിക്ഷേപത്തില്‍ മനംനൊന്താണ് മകൻ്റെ മരണം സംഭവിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി.
നിതിൻ രാജിൻ്റെ മരണം: 48-ാം ദിനം ഡോ. MK റാമിന് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ച് കോടതി
