കുവൈത്ത് അമീറിനെ അപകീര്‍ത്തിപ്പെടുത്തിയ കേസ്: മുൻ എം.പി മുഹമ്മദ് അല്‍മുതൈറിന് എട്ട് വര്‍ഷം തടവ് ശിക്ഷ

കുവൈത്ത് അമീറിനെതിരെ അപകീർത്തികരമായ പരാമർശങ്ങള്‍ നടത്തിയതിനും വ്യാജവാർത്തകള്‍ പ്രചരിപ്പിച്ചതിനും മുൻ എം.പി മുഹമ്മദ് അല്‍മുതൈറിന് എട്ട് വർഷം തടവ് ശിക്ഷ വിധിച്ചുകൊണ്ട് സ്റ്റേറ്റ് സെക്യൂരിറ്റി അപ്പീല്‍ കോടതി ഉത്തരവായി.വിചാരണ കോടതി ചുമത്തിയ ശിക്ഷ അപ്പീല്‍ കോടതി പൂർണ്ണമായും സ്ഥിരീകരിക്കുകയായിരുന്നു. വ്യാജപ്രചാരണങ്ങള്‍ നടത്തിയതിനും തെറ്റായ വിവരങ്ങളും രഹസ്യ രേഖകളും പുറത്തുവിട്ടതിന് മൂന്ന് വർഷവും, അമീറിന്റെ അധികാരങ്ങളെ ചോദ്യം ചെയ്തതിനും നീതിന്യായ വ്യവസ്ഥയെ അവഹേളിച്ചതിന് അഞ്ച് വർഷവമാണ് കഠിനതടവ് വിധിച്ചിട്ടുള്ളത്. കോടതിയില്‍ നേരിട്ട് ഹാജരാകാൻ ആവർത്തിച്ച്‌ അവസരം നല്‍കിയിട്ടും പ്രതി വിട്ടുനിന്ന പശ്ചാത്തലത്തിലാണ് അപ്പീല്‍ കോടതി ഈ അന്തിമ വിധി പുറപ്പെടുവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *