പ്രിയദർശിനി ബസുകളിലെ തിരക്ക്: പൊതുതാല്പര്യ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: കെ.എസ്.ആർ.ടി.സിയുടെ സൗജന്യ സർവീസായ പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് അപകടങ്ങൾക്ക് കാരണമാകുന്നു എന്ന് ആരോപിച്ച് സമർപ്പിച്ച പൊതുതാല്പര്യ ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് മൂലമാണ് അപകടങ്ങൾ സംഭവിക്കുന്നതെന്ന് ഹർജിക്കാർ ആരോപിച്ചെങ്കിലും, ഇത് വ്യക്തമാക്കുന്ന കൃത്യമായ തെളിവുകളോ രേഖകളോ കോടതിക്ക് മുൻപാകെ ഹാജരാക്കാൻ അവർക്ക് സാധിച്ചില്ല. തീരമാനത്തിന് പിന്നിൽ കൃത്യമായ തെളിവുകളുടെ അഭാവമുണ്ടെന്ന് വിലയിരുത്തിയ കോടതി, ഈ വിഷയത്തിൽ നിലവിൽ ഇടപെടേണ്ടതില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. എന്നാൽ, ഹർജി തള്ളിയതിനൊപ്പം തന്നെ പ്രിയദർശിനി ബസുകളിൽ യാത്ര ചെയ്യുന്നവരുടെ സുരക്ഷ കർശനമായി ഉറപ്പുവരുത്തണമെന്ന് സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി

Leave a Reply

Your email address will not be published. Required fields are marked *