ഇന്ദോർ: ആത്മഹത്യാപ്രേരണക്കേസിൽ 25-കാരനായ ആദിവാസി യുവാവിന്റെ മൊബൈൽ ഫോണിൽ കണ്ടെത്തിയ വാട്സാപ്പ് സന്ദേശങ്ങൾ മരണമൊഴിയായി കണക്കാക്കി മധ്യപ്രദേശ് ഹൈക്കോടതി. കേസിൽ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം ധാർ ജില്ലാ സ്‌പെഷ്യൽ ജഡ്ജി ജസ്റ്റിസ് ജയ്കുമാർ പിള്ളയാണ് ജാമ്യാപേക്ഷ തള്ളിയത്.കൃഷിഭൂമിയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കരൺ ജാട്ട്, ധർമേന്ദ്ര ജാട്ട്, ഉമേഷ് ജാട്ട് എന്നിവരിൽനിന്ന് നേരിടേണ്ടിവന്ന പീഡനം, അധിക്ഷേപം, ഭീഷണി എന്നിവയെ തുടർന്നാണ് ലഖൻ ഔസാരി (സന്തോഷ്) തൂങ്ങിമരിച്ചതെന്നാണ് കേസ്. മരിക്കുന്നതിന് മുൻപ്, മേയ് ഏഴിന് ലഖൻ ഔസാരി പിതാവ് ഭുരലാൽ ഔസാരിക്ക് മൂന്ന് വാട്സാപ്പ് സന്ദേശങ്ങൾ അയച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. മരിച്ചയാളുടെ മൊബൈൽ ഫോണുമായി ബന്ധപ്പെട്ട ഇൻക്വസ്റ്റ് റിപ്പോർട്ട് നിർണായക തെളിവാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
വാട്സാപ്പ് സന്ദേശങ്ങൾ മരണമൊഴിയായി കണക്കാക്കാം;മധ്യപ്രദേശ് ഹൈക്കോടതി
