എറണാകുളം:മഹാത്മാഗാന്ധി സർവകലാശാല യൂണിയൻ സംഘടിപ്പിച്ച ദേശീയ കോൺഫറൻസിന് അനുവദിച്ച പണം തിരികെ നൽകാൻ നിർദേശിച്ച വൈസ് ചാൻസിലറുടെ ഉത്തരവ് സ്റ്റേ ചെയ്‌ത് ഹൈക്കോടതി. പാറ്റാ പോസ്റ്റർ വിവാദത്തെ തുടർന്നാണ് കോൺഫറൻസിന് അനുവദിച്ച പണം തിരികെ ആവശ്യപ്പെട്ടത്. സർവകലാശാല യൂണിയൻ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ.കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ദേശീയ സെമിനാര്‍ പോസ്റ്ററില്‍ പാറ്റയുടെ ചിത്രം ഉള്‍പ്പെടുത്തിയത് വലിയ രീതിയിൽ വിവാദമായിരുന്നു. തുടർന്ന് സെമിനാറിനായി അനുവദിച്ച തുക തിരിച്ചു നൽകാനാവശ്യപ്പെട്ട് സർവകലാശാല വിസി ഉത്തരവ് ഇറക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് യൂണിയൻ കോടതിയെ സമീപിച്ചത്. യൂണിയൻ്റെ ഹര്‍ജിയില്‍ ഹൈക്കോടതി വൈസ് ചാന്‍സലറോടും രജിസ്ട്രാറോടും സര്‍വകലാശാലയോടും വിശദീകരണം തേടുകയും ചെയ്‌തു.
Related Posts
സെൻസര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച ഹാല് സിനിമ ശനിയാഴ്ച കാണുമെന്ന് ഹൈക്കോടതി
- law-point
- October 21, 2025
- 0
സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച ഹാല് സിനിമ ശനിയാഴ്ച കാണുമെന്ന് ഹൈക്കോടതി.സിനിമയുമായി ബന്ധപ്പെട്ട […]
സ്കൂളുകൾ മിക്സഡ് ആക്കാൻ തദ്ദേശ സ്ഥാപന അനുമതി ആവശ്യമില്ല: ഹൈക്കോടതി
- law-point
- May 8, 2026
- 0
കൊച്ചി: ആൺകുട്ടികളോ പെൺകുട്ടികളോ മാത്രം പഠിക്കുന്ന സ്കൂളുകൾ മിക്സഡ് ആക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ […]
ഇളയരാജയുടെ പേരും ചിത്രങ്ങളും ഗാനങ്ങളും ഉപയോഗിക്കരുത്; ഇടക്കാല ഉത്തരവുമായി മദ്രാസ് ഹൈക്കോടതി
- law-point
- November 22, 2025
- 0
പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയ്ക്ക് മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് താല്‍ക്കാലിക ആശ്വാസം ലഭിച്ചു. […]
