പ്രോസിക്യൂഷൻ ഹര്‍ജി കോടതി അംഗീകരിച്ചു, ദൃശ്യങ്ങള്‍ പരിശോധിക്കും,ഇഡി ആക്രമണ കേസിലെ 10 പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഉത്തരവ് നാളെ

മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ 10 പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഉത്തരവ് നാളെ.ആക്രമണവുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ കോടതി നേരിട്ട് പരിശോധിക്കണമെന്ന പ്രോസിക്യൂഷന്റെ ഹർജി കോടതി അംഗീകരിച്ചു. ഡിജിറ്റല്‍ തെളിവുകള്‍ കൃത്യമായി വിലയിരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. വീണാ വിജയന്റെ മാസപ്പടി കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ പിണറായി വിജയന്റെ വസതിയില്‍ ഇഡി റെയ്ഡ് നടത്തി മടങ്ങുന്നതിനിടെയാണ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായത്. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും, ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. സംഭവസ്ഥലത്തുനിന്നും മാധ്യമങ്ങളില്‍നിന്നും ശേഖരിച്ച നിർണായക വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കാൻ കോടതി അനുമതി നല്‍കിയത് കേസില്‍ വലിയ വഴിത്തിരിവാകും.

Leave a Reply

Your email address will not be published. Required fields are marked *