വിവാഹത്തിന് ശേഷവും ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യുവാവ് നൽകിയ കേസിൽ അനുകൂല വിധി പ്രസ്താവനയുമായി കോടതി. യുവാവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടു. എറണാകുളം മരട് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിധി. യുവതിയുടെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് തുക നൽകണമെന്ന് പത്തനംതിട്ട കുടുംബക്കോടതി വ്യക്തമാക്കി.വിവാഹ സമയത്ത് വരന്റെ കുടുംബം നൽകിയ 32 ഗ്രാം സ്വർണാഭരണം തിരികെ നൽകണമെന്നും കോടതി നിർദേശിച്ചു. വിവാഹശേഷവും യുവതിക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടായിരുന്നെന്നും മുമ്പും വിവാഹശേഷവും ഗർഭഛിദ്രം നടത്തിയെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചുവിവാഹേതര ബന്ധം കാരണം ജീവിതം തകർന്നുവെന്നും പരാതിക്കാരൻ പറഞ്ഞു. വഞ്ചന, മാനസിക പീഡനം, കുടുംബത്തിന്റെ അന്തസ് കെടുത്തൽ എന്നിവയ്ക്കുള്ള നഷ്ടപരിഹാരമായാണ് ഇത് കാണേണ്ടത്.2018-ലാണ് യുവാവ് കോടതിയെ സമീപിച്ചത്. അന്ന് മുതലുള്ള ആറ് ശതമാനം പലിശയും യുവാവിന് നൽകണം. യുവതിയുടെ അമ്മ, സഹോദരന്മാർ, സുഹൃത്ത് എന്നിവരും നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരാണെന്ന് കോടതി അറിയിച്ചു
വിവാഹത്തിന് ശേഷവും ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധം; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് കോടതി
