ലഹരിക്കേസിൽ പ്രതിയായ 60 കാരിയുടെ ജാമ്യാപേക്ഷ നിരസിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ലഹരിക്കേസിൽ 60 കാരിയുടെ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി. നാർക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് പ്രകാരം അവസാനത്തെ അപേക്ഷ മധ്യപ്രദേശ് ഹൈക്കോടതി നിഷേധിച്ചതിനെ തുടർന്നാണ് പ്രതി സുപ്രീം കോടതിയെ സമീപിച്ചത്.സമാന കുറ്റങ്ങളിൽ നിരന്തരം ഏർപ്പെട്ടിരുന്ന പ്രതിയെ സ്ത്രീയായി കാണാനാകില്ലെന്നും അവർ ഒരു ലേഡി ഡോൺ ആണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ മിശ്ര, അതുൽ എസ് ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് മുൻപ് നാല് തവണ ജാമ്യത്തിനായി പ്രതി കോടതിയെ സമീപിച്ചിരുന്നു.പ്രതിയുടെ പ്രായം കണക്കിലെടുത്ത് ഇളവ് അനുവദിക്കണമെന്ന് അഭിഭാഷകൻ അഭ്യർഥിച്ചിരുന്നെങ്കിലും കോടതി ജാമ്യം നൽകിയില്ല.

Leave a Reply

Your email address will not be published. Required fields are marked *