ന്യൂഡൽഹി: നീറ്റ് ബിരുദതല (നീറ്റ് യുജി 2026) ചോദ്യപ്പേപ്പർ ചോർച്ചാക്കേസിലെ പ്രതി ശുഭം ഖൈർനാറിൻ്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി റൗസ് അവന്യൂ കോടതി ജൂൺ 15 വരെ നീട്ടി. മുൻപേ അനുവദിച്ചിരുന്ന കസ്റ്റഡി അവസാനിച്ചതിനെ തുടർന്നാണ് ഇയാളെ കോടതിയിൽ ഹാജരാക്കിയത്. കേസിൽ അറസ്റ്റിലായ മനീഷ വാഗ്മരെയുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് കോടതി ജൂൺ ഒൻപതിലേക്ക് മാറ്റി. രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിച്ച കേസിൽ സിബിഐ അന്വേഷണം ഊർജിതമായി തുടരുകയാണ്.സിബിഐയുടെ എതിർപ്പ്മനീഷ വാഗ്മരെയ്ക്ക് ജാമ്യം നൽകുന്നതിനെ സിബിഐ കോടതിയിൽ അതിശക്തമായി എതിർത്തു. ചോദ്യപ്പേപ്പർ ചോർത്തിയതിലും അത് വിതരണം ചെയ്തതിലും ഇവർക്ക് മുഖ്യപങ്കുണ്ടെന്നും ഗൂഢാലോചനയിലെ പ്രധാനിയാണിവരെന്നും സിബിഐ വ്യക്തമാക്കി. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഇവർ. ഡൽഹി റൗസ് അവന്യൂ കോടതിയിലെ സിബിഐ പ്രത്യേക ജഡ്ജി അജയ് ഗുപ്തയാണ് കേസ് പരിഗണിച്ചത്.മനീഷയ്ക്കായി അഭിഭാഷകൻ ശ്രേയസ് ഗച്ചെ ഹാജരായപ്പോൾ സിബിഐക്കായി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ നീതു സിങ് കോടതിയിലെത്തി. വിരമിച്ച രസതന്ത്ര അധ്യാപകനായ പ്രഹ്ലാദ് കുൽക്കർണി, പുണെ സ്വദേശി ധനഞ്ജയ് ലോഖണ്ഡെ എന്നിവരുമായി ചേർന്നാണ് മനീഷ ചോദ്യപ്പേപ്പർ കൈപ്പറ്റിയതെന്നും വിതരണം ചെയ്തതെന്നും അന്വേഷണ ഏജൻസി കോടതിയെ അറിയിച്ചു. ഇത് തെളിയിക്കുന്ന കൃത്യമായ ബാങ്ക് രേഖകളും വിദ്യാർഥികളുടെ മൊഴികളും സിബിഐ നിരത്തി.പ്രതിഭാഗത്തിൻ്റെ വാദംഅംഗീകൃത വിദ്യാഭ്യാസ കൺസൾട്ടൻ്റാണ് താനെന്നും വിദ്യാർഥികളെ റഫർ ചെയ്യുന്നതിലൂടെ ലഭിക്കുന്ന കമ്മിഷൻ മാത്രമാണ് കൈപ്പറ്റിയതെന്നും പ്രതിഭാഗം വാദിച്ചു. ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പണമോ മറ്റു തെളിവുകളോ കണ്ടെത്താനായിട്ടില്ല. മനീഷയ്ക്ക് തലകറക്കം ഉൾപ്പെടെയുള്ള ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്നും അടുത്തിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതായും പ്രതിഭാഗം അറിയിച്ചു. എന്നാൽ ജയിലിലെ ആശുപത്രിക്കുള്ളിൽ തന്നെ മതിയായ ചികിത്സാ സൗകര്യങ്ങളുണ്ടെന്ന് വ്യക്തമാക്കിയ കോടതി, മെഡിക്കൽ ആവശ്യങ്ങൾക്കായി പ്രത്യേക അപേക്ഷ നൽകാൻ നിർദേശം നൽകി.
Related Posts
വിവാഹ തര്‍ക്കങ്ങള്‍ പരിഹരിച്ച് വലിയ തുക നേടാന്‍ ബലാത്സംഗ പരാതികള്‍ നല്കുന്നു: ഡല്‍ഹി ഹൈക്കോടതി
- law-point
- July 12, 2026
- 0
ന്യൂഡല്‍ഹി: വിവാഹ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ വലിയ തുക നേടിയെടുക്കുന്നതിന് വേണ്ടി ഭര്‍തൃവീട്ടുകാരെ നിര്ബന്ധിതരാക്കുക […]
ജയിലിൽ കഴിയുമ്പോൾ വന്ന് സന്ദർശിച്ചില്ല, ഭാര്യയെ കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം തടവ് ശിക്ഷ
- law-point
- October 2, 2025
- 0
മുംബൈ: ജയിലിൽ കഴിയുമ്പോൾ വന്ന് കാണാതിരുന്ന ഭാര്യയെ കൊലപ്പെടുത്തിയ യുവാവിനെ ജീവപര്യന്തം ശിക്ഷ […]
സിബിഎസ്ഇ പുനർമൂല്യനിർണ്ണയ പോർട്ടൽ വീണ്ടും തുറക്കണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി തള്ളി
- law-point
- June 12, 2026
- 0
സിബിഎസ്ഇയുടെ ഓൺ-സ്ക്രീൻ മാർക്കിംഗ് (OSM) സംവിധാനവുമായി ബന്ധപ്പെട്ട വിവാദത്തിൽ അടിയന്തര ഇടപെടലിനുള്ള ആവശ്യം […]
