ലിവിങ് ടുഗെദറില്‍ ജനിച്ച കുട്ടി, സര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ പേര് ചേര്‍ക്കാമെന്ന് കോടതി

ലിവിംഗ് ടുഗെദർ ബന്ധത്തില്‍ ജനിച്ച കുട്ടികളുടെ ജനന സർട്ടിഫിക്കറ്റില്‍ പിതാവിന്റെ പേര് ചേർക്കാമെന്ന് ഹൈക്കോടതി.വിവാഹത്തിന് മുമ്പ് ഒരുമിച്ച്‌ ജീവിച്ച കാലത്ത് പങ്കാളിയുടെ ബീജം ഉപയോഗിച്ച്‌ ഐവിഎഫ് ചികിത്സയിലൂടെ ജന്മം നല്‍കിയ പെണ്‍കുട്ടിക്ക് പിതാവിന്റെ പേര് ചേർത്ത് ജനന സർട്ടിഫിക്കറ്റ് അനനുവദിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. മാതാപിതാക്കള്‍ നല്‍കിയ ഹർജിയില്‍ ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണനാണ് പേര് ചേർക്കാൻ ഉത്തരവിട്ടത്.മാതാപിതാക്കള്‍ ഒന്നിച്ച്‌ നിന്ന് കുട്ടിയുടെ പിതൃത്വം വിളിച്ച്‌ പറയാൻ തയ്യാറാകുമ്പോള്‍ അതിന് അനുവദിക്കാത്തത് ദൗർഭാഗ്യകരമാണെന്ന് കോടതി പറഞ്ഞു. ഇത്തരം സാഹചര്യങ്ങളില്‍ ഭരണഘടന കോടതികള്‍ക്ക് ഇടപെടാൻ സാധ്യമാണെന്നും കോടതി വ്യക്തമാക്കി.കോടതിയെ സമീപിച്ചത് എന്തുകൊണ്ട്?ദുബായില്‍ ജോലി ചെയ്യുന്നതിനിടെ അടുപ്പത്തിലായി ഹർജിക്കാർ വിവാഹത്തിന് തീരുമാനിച്ചെങ്കിലും വീട്ടുകാർ സമ്മതിച്ചിരുന്നില്ല. തുടർന്ന് 2012ല്‍ യുവാവിന്റെ ബീജത്തില്‍ നിന്ന് യുവതി കൃത്രിമ ഗർഭധാരണത്തിന് വിധേയയായി. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റില്‍ അച്ഛന്റെ പേരില്ലാതെ സിംഗിള്‍ മദർ എന്നാണ് രേഖപ്പെടുത്തിയത്.പിന്നീട് വിവാഹിതരായ ദമ്പതികള്‍ക്ക് ജനിച്ച രണ്ടാമത്തെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റില്‍ പിതാവിന്റെ പേരുണ്ട്. തുടർന്ന് ആദ്യകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് തിരുത്താൻ അപേക്ഷ നല്‍കിയെങ്കിലും ഇതിന് വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് ജനന – മരണ റജിസ്ട്രാർ അപേക്ഷ നിരസിച്ചു. ഇതിനെ തുടർന്നാണ് മാതാപിതാക്കള്‍ കോടതിയെ സമീപിച്ചത്. പുതിയ സർട്ടിഫിക്കറ്റ് നല്‍കാൻ മുപ്പത് ദിവസത്തെ സമയമാണ് കോടതി അധികൃതർക്ക് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *