തൃശൂർ: ഗുരുവായൂർ നഗരസഭയിലെ ഫുട്ബോൾ പ്രദർശനവുമായി ബന്ധപ്പെട്ട തർക്കത്തിൽ ഹൈക്കോടതിയിൽ ഹർജി. പ്രദർശനത്തിന് അനുമതി നിഷേധിച്ച പ്രിൻസിപ്പൽ സെക്രട്ടറിയുടെയും മുൻസിപ്പൽ സെക്രട്ടറിയുടെയും നടപടി ചോദ്യം ചെയ്താണ് ഹർജി. ഗുരുവായൂർ നഗരസഭാ ഹാളിൽ ലോകകപ്പ് ഫുട്ബോൾ സൗജന്യ പ്രദർശനം സംബന്ധിച്ച് ഭരണകക്ഷിയും മുൻസിപ്പൽ സെക്രട്ടറിയും തമ്മിലാണ് തർക്കം.
തർക്കങ്ങളെ തുടർന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ഫുട്ബോൾ പ്രദർശനത്തിന് നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ ഇത് മറികടന്ന് പ്രിൻസിപ്പൽ സെക്രട്ടറി മത്സരങ്ങളുടെ പ്രദർശനം തടഞ്ഞതോടെയാണ് ഗുരുവായൂർ സ്പോർട്സ് അക്കാദമി കോടതിയെ സമീപിച്ചത്.
